0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.4K
വൈദേഹി ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു... പിന്നെ പതിയെ പ്രഭ പറഞ്ഞ വാക്കുകളെ അവർ മനസിൽ ഓർത്തെടുക്കാൻ തുടങ്ങി... "ഈ വിവാഹം നടത്താൻ എനിക്ക് വലിയ ആഗ്രഹമൊന്നും ഇല്ലായിരുന്നു... പിന്നെ എല്ലാവരും ചുറ്റുമുണ്ടായിട്ടും ഇളയ അളിയന്റെ മോളായ ത്രേയ ഒരനാഥയായി കഴിയുന്നത് ഓർത്തപ്പോ ഒരു വിഷമം... അതുകൊണ്ട് ഞാനങ്ങ് സമ്മതിച്ചൂന്നേയുള്ളൂ...മാത്രമല്ല പിള്ളേര് പണ്ടേ ഇഷ്ടത്തിലും ആയിരുന്നല്ലോ...ഇനി നമ്മളായി ആ കണ്ണിയെ അടർത്തി മാറ്റി ആ ബന്ധം ഇല്ലാതാക്കണ്ട... പക്ഷേ വൈദേഹി ഈ വിവാഹത്തിന് രാവൺ സമ്മതിക്കുമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല...എന്ത് അറ്റകൈ പ്രയോഗം നടത്തീട്ടായാലും അവനീ വിവാഹ മുടക്കാൻ ശ്രമിക്കും...അതുറപ്പാണ്... നിന്റെ മനസലിയാൻ പാകത്തിന് വല്ല പ്ലാനും അവന്റെ മനസിൽ ഉണ്ടാവും...നീയതിൽ വീഴരുത്..." പ്രഭയുടെ ആ വാക്കുകളെ ഓർത്തെടുത്തതും വൈദേഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... അവരാ ചിരിയോടെ തന്നെ രാവണിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു...അവനത് കണ്ടപ്പോ മുഖത്തൊരു സംശയഭാവം നിറഞ്ഞു വന്നു... നിന്നെ വിവാഹം ചെയ്താൽ ത്രേയ മരിയ്ക്കും ല്ലേ മോനേ... വൈദേഹി പുഞ്ചിരിയോടെ അങ്ങനെ ചോദിച്ചതും രാവണതിന് തലയാട്ടി സമ്മതം മൂളി...
അത് സാരല്യ.. ആരായാലും ജനിച്ചാൽ ഒരിക്കൽ മരിയ്ക്കുമെന്നല്ലേ പ്രമാണം.... അതുകൊണ്ട് അവൾടെ വിധി അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ നടന്നോട്ടേ....എന്റെ മോനിപ്പോ റെഡിയായി താഴേക്ക് വരാൻ നോക്ക്... അമ്മ താഴെയുണ്ടാവും.. പെട്ടെന്ന് വരണേ.... വൈദേഹി അതും പറഞ്ഞ് രാവണിന്റെ കവിളിൽ കൈചേർത്ത് ഒന്ന് തഴുകിയ ശേഷം റൂം വിട്ട് പുറത്തേക്ക് നടന്നു...താൻ പറഞ്ഞത് വൈദേഹി ഉൾക്കൊള്ളാഞ്ഞതിന്റെ ദേഷ്യത്തിൽ കൈയ്യിലിരുന്ന പായ്ക്കറ്റ് ബെഡിലേക്ക് തന്നെ വലിച്ചെറിഞ്ഞ് രാവണങ്ങനെ നിന്നു...ബെഡിലേക്ക് ചിതറി

💬 Comments

View all comments