0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
അവളുടെ അലർച്ച അവിടമാകെ മുഴങ്ങി കേട്ടു.... എന്താടീ...എന്തിനാ നീയിപ്പോ രോഷം കൊള്ളുന്നേ..നീ ബാഗ്ലൂരിൽ ജീവിച്ചു തീർത്ത ജീവിതത്തെ ഞാൻ വളരെ മാന്യമായ ഭാഷയിൽ പറഞ്ഞൂന്നേയുള്ളൂ... ഇതിലും അറയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടവനാ ഞാൻ... നീ എന്ത് കണ്ടൂന്നാ രാവൺ...പറ നീ എന്ത് കണ്ടൂന്നാ.... ഞാനങ്ങനെ ഒരു നിലവാരം കുറഞ്ഞ പെണ്ണായിരുന്നോ...നീ തന്നെ പറ...ആയിരുന്നോ... കണ്ട കാര്യങ്ങളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുമ്പോ ഈ ത്രേയ നിന്റെ ആരായിരുന്നു എന്ന് ചിന്തിക്കാഞ്ഞതെന്താ നീ.... ത്രേയ അങ്ങനെ പറഞ്ഞതും രാവൺ പതിയെ അവളിൽ നിന്നുള്ള പിടി അയച്ചെടുത്തു...
ഹോ.. ഇപ്പോ എല്ലാ തെറ്റുകളും എന്റെ നേർക്കാ ല്ലേ...ഞാനാണ് തെറ്റുകാരൻ...ല്ലേ കൊള്ളാം...!!! നീ പറഞ്ഞ ഒരു കാര്യം ശരിയാ ത്രേയാ... നീ എന്റെ ആരെല്ലാമോ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്.... എന്റെ സ്വപ്നങ്ങളിലും,ജീവിതത്തിലും നീ നിറഞ്ഞു നിന്ന ഒരു കാലം... പക്ഷേ അത് തകർത്തെറിഞ്ഞ് നീയാണ് മറുകര തേടി യാത്ര ചെയ്തത്....ഒരു തവണ...ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ സമൂഹത്തിന് മുന്നിൽ നിത്യയുടെ കൊലയാളി ആവില്ലായിരുന്നു ഞാൻ.... പക്ഷേ നീയത് ചെയ്തില്ല...എന്നെ ഒരുവട്ടം പോലും മനസിലാക്കാതിരുന്ന നിന്നെ പിന്നെയും ഞാനെന്തിന് ചേർത്ത് നിർത്തണം.. അന്നെന്റെ മുന്നിൽ മരിച്ചു പോയതാ ഞാൻ സ്നേഹിച്ചിരുന്ന എന്റെ ത്രേയ... ഇപ്പോ എനിക്ക് മുന്നിൽ നിൽക്കുന്നത് എന്റെ ശത്രുവാണ്.... ഞാൻ ഒരുപാട് വെറുക്കുന്ന എന്റെ ശത്രു... നീ എന്ത് വേണമെങ്കിലും പറഞ്ഞോ രാവൺ... അതെല്ലാം ഞാൻ കേൾക്കാൻ ബാധ്യസ്ഥയാണ്....തെറ്റു പറ്റി പോയി എനിക്ക്...അതിന്റെ പേരിൽ നിന്നെ വേണ്ടാന്ന് വച്ച് മറുകര തേടി പോയി എന്നു മാത്രം പറയരുത്... അതെനിക്ക് സഹിക്കാൻ

💬 Comments

View all comments