0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 555
സംസാരിക്കുന്നതെന്നറിയാനായി അവനാ ഗ്ലാസ് നീക്കി പുറത്തേക്ക് തലയെത്തി നോക്കി...അപ്പോഴവന് വ്യക്തമായി ത്രേയയെ കാണാൻ കഴിയുന്നുണ്ടായിരുന്നു.... അവളുടെ ദൃഷ്ടി വാനിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് നക്ഷത്രങ്ങളിലേക്കായിരുന്നു...അവളവരോട് പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു നിൽക്കുന്നത് കണ്ടപ്പോ രാവണിന് നേരിയ ആശ്വാസം തോന്നി....ആ ആശ്വാസത്തോടെ തന്നെ അവനവളുടെ സംസാരത്തിന് കാതോർത്തു നിന്നു... രാവൺ എന്നെ ചെറുതായി ഒന്ന് തല്ലിയെന്നേയുള്ളു അച്ഛാ... എങ്കിലും ആ മനസിൽ നിറയെ എന്നോടുള്ള സ്നേഹമാ...അതച്ഛനറിയില്ലേ... അതുകൊണ്ട് അമ്മയോട് പറ വിഷമിക്കണ്ടാന്ന്...ദേ അമ്മേടെ മുഖത്തെ ചിരി മങ്ങിയിരിക്കുന്നു.... ഇടയ്ക്കിടെ മിന്നിനിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവളങ്ങനെ പറയുന്നത് കണ്ടതും രാവണിന്റെയുള്ള് കുറ്റബോധത്താൽ നീറിപ്പുകഞ്ഞു....അവളെ തല്ലിയതോർത്ത് വീണ്ടുമവൻ പശ്ചാത്തലത്താൽ വിരലുഴിഞ്ഞ് നിന്നു.... അപ്പോഴും ആ നക്ഷത്രങ്ങളോട് കുസൃതികളും കുറുമ്പുകളും പറഞ്ഞ് നിൽക്ക്വായിരുന്നു ത്രേയ.....രാവൺ അതെല്ലാം നോക്കി കണ്ട ശേഷം ഉള്ളിലെ ദേഷ്യത്തിന് ശമനം വരുത്തി ബെഡിലേക്ക് വന്നു കിടന്നു...നൂല് പൊട്ടിപ്പോയ പട്ടം കണക്കെ അവന്റെ മനസ് എവിടേക്കോ സഞ്ചരിക്കുകയായിരുന്നു.ത്രേയയ്ക്ക് മുന്നിൽ പ്രത്യക്ഷമായോ, പരോക്ഷമായോ ഒരു യുദ്ധം പ്രഖ്യാപിക്കാനോ,അവളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനോ അവന് കഴിയില്ല എന്ന സത്യം രാവണാ നിമിഷം തന്നെ തിരിച്ചറിഞ്ഞു... എങ്കിലും തന്നെ ചതിച്ചു കടന്നുപോയ അവളോടുള്ള പക ആ തിരിച്ചറിവിനും മേലെ വിജയം നേടുകയായിരുന്നു... മനസിനെ മഥിച്ചു കൊണ്ടിരുന്ന ആയിരം ചിന്തകൾക്കപ്പുറം മദ്യത്തിന്റെ ലഹരി കൂടി തലച്ചോറിനെ വേട്ടയാടാൻ തുടങ്ങിയതും രാവൺ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു.... _________________________ ഈ സമയം വൈദിയും,പ്രഭയും കൂടി തങ്ങളുടെ പ്ലാനുകൾ വിജയം കണ്ടതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു... സുഗത് മാത്രം എല്ലാറ്റിലും നിന്നും വിട്ടൊഴിഞ്ഞ് തന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി.... പൂവള്ളിയിലെ ഒരുവിധപ്പെട്ട സ്ത്രീ ജനങ്ങളെല്ലാം നിദ്രയെ പുൽകിയിട്ടും വേദ്യ മാത്രം ഓരോ കണക്കുകൂട്ടലുകളോടും,ത്രേയയോടുള്ള പകയോർത്തും റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു....
ആ രാത്രി അഗ്നിയൊഴികെയുള്ള ബാക്കി മൂന്ന് പേർക്കും ശിവരാത്രി ആയിരുന്നു... രാവണിന്റെയും,ത്രേയയുടേയും വിവാഹം അതിഗംഭീരമായി കഴിഞ്ഞതിനുള്ള പാർട്ടിയായിരുന്നു ആ രാത്രി പൂവള്ളിയിൽ അരങ്ങേറിയത്... എല്ലാ പാർട്ടികൾക്കും അതിന്റേതായ റീസൺ ഉണ്ടാകുമല്ലോ..ഇതും അതുപോലെ തന്നെ...ഹരിയുടെ വകയുള്ള പാർട്ടി ശന്തനുവും അച്ചുവും കൂടി ഒരുവിധം തള്ളിവിട്ടു എന്നുവേണം പറയാൻ.... അങ്ങനെ പൂവള്ളി മനയുടെ ഓരോ കോണും

💬 Comments

View all comments