Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
രാവൺ... നിന്റെ ത്രേയ ഇങ്ങനെ ആയിരുന്നോ.... പറയാൻ...
അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി ഒരു ഭ്രാന്തിയെപ്പോലെ അവളലറി....
എനിക്ക് അറിയില്ല നിന്നെ....
എന്നെ പ്രണയിച്ചിരുന്നു എന്ന് പറഞ്ഞു നടന്ന നീ ശരിയ്ക്കും എന്നെ മാത്രമാണോ പ്രണയിച്ചിരുന്നത് എന്നും അറിയില്ല...കാരണം എന്റെ മനസിലിപ്പോഴുള്ള നിന്റെ character വളരെ വളരെ മോശമാണ് ത്രേയ...
ഹോ... അപ്പോ അങ്ങനെയും ഒരു തോന്നൽ നിന്റെയുള്ളിൽ ഉണ്ടല്ലേ...പ്രണയം അഭിനയിച്ച് നിന്നെ ചതിച്ച് കടന്നു കളഞ്ഞവൾ കൂടിയാണല്ലേ ഞാൻ....
അപ്പോ ഈ കാണുന്ന ഫോട്ടോസ് നീ വിശ്വസിക്കുന്നതിൽ തെറ്റില്ല... ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല രാവൺ... ഇത്രയും കാര്യങ്ങൾ വിശ്വസിക്കുന്ന നീ പക്ഷേ എന്റെ ഒരു ചോദ്യത്തിന് ഉത്തരം നല്കണം....
നീ എന്നെ പ്രണിയിച്ചിരുന്നപ്പോ നിന്റെ പല ആഗ്രഹങ്ങൾക്കും മുന്നിൽ വിധേയത്വം പ്രകടിപ്പിച്ചത് എന്റെ അഭിനയം ആയിരുന്നോ രാവൺ...അതിനേം നീ അങ്ങനെയാ കണ്ടിരുന്നത്....
അത് കേട്ടതും അതുവരെയും ദേഷ്യത്തോടെ നിന്ന രാവണിന്റെ മുഖത്തെ ദേഷ്യത്തിന് ഒരു ശമനം വന്നു...
പറയ് രാവൺ...അതും...അതും എന്റെ അഭിനയം ആയിരുന്നോ...
രാവൺ അതിന് മറുപടി ഒന്നും നല്കിയില്ല...
നിന്റെ ഈ മൗനത്തിൽ നിന്നും ഞാനെന്താ മനസിലാക്കേണ്ടത് രാവൺ...അതും കൂടി പറഞ്ഞു താ നീ...
നിന്റെ മുന്നിൽ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് നിനക്കൊപ്പം ഒരു ജീവിതം നയിക്കാൻ ഇറങ്ങി പുറപ്പെട്ടവളാ ഞാൻ...
നിന്റെ വിശ്വാസം നേടണമെങ്കിൽ ഇനിയും നിനക്ക് മുന്നിൽ ഞാനെന്റെ പൂർവ്വകാല ജീവിതത്തിന്റെ തെളിവ് നിരത്തണം ല്ലേ....
ഇല്ല രാവൺ... നിനക്ക് മുന്നിൽ ഇനി ന്യായീകരണങ്ങൾ നല്കാൻ ഞാൻ വരില്ല...
ഈ ഫോട്ടോസിൽ കാണുന്നതൊക്കെ സത്യമാണെന്ന് നീ വിശ്വസിച്ചെങ്കിൽ അതിനെ
💬 Comments
View all comments