Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഞാനായി തിരുത്താൻ വരുന്നില്ല...
ത്രേയ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഇത്രേം വർഷവും ജീവിച്ചത് എന്ന് തന്നെ നീ വിശ്വസിച്ചോ...
ആർക്കൊപ്പം,എങ്ങനെ,
ഏത് രീതിയിൽ എന്ന് നിന്നെ ബോധ്യപ്പെടുത്തേണ്ട ഒരാവശ്യവും എനിക്കില്ല...
ത്രേയേടെ ആ വർത്തമാനം കേട്ടതും രാവണിന്റെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി...അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി നിന്നു... വരിഞ്ഞു മുറുകിയ ഓരോ ഞരമ്പുകളും തൊലിപ്പുറത്ത് തെളിഞ്ഞു വരുന്നുണ്ടായിരുന്നു....
ഈ ഫോട്ടോസിൽ കാണുന്ന ദൃശ്യങ്ങൾ സത്യമാണ്...നീ പറഞ്ഞത് പോലെ ഇവർക്കൊപ്പമുള്ള ജീവിതം മടുത്തിട്ട് തന്നെയാ ഞാനിവിടേക്ക് വന്നത്...എന്താ സമാധാനമായില്ലേ നിനക്ക്...
ത്രേയ അത്രയും പറഞ്ഞ് മുഴുവിച്ചതും രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്തേക്ക് പതിഞ്ഞതും ഒരുമിച്ചായിരുന്നു.... അടിയുടെ പുകച്ചിൽ മാറും മുമ്പ് തന്നെ അവനവളുടെ കൈ പിന്നിലേക്ക് പിണച്ചു കെട്ടി അവനവളെ അവനിലേക്ക് ചേർത്തു പിടിച്ചു..
നീ എന്താടീ ഇപ്പോ പറഞ്ഞത്...ഒരു തവണ കൂടി നീ ഇങ്ങനെ ഒന്ന് എനിക്ക് മുന്നിൽ പറഞ്ഞാൽ കൊന്നു കളയും ഞാൻ...
രാവണിന്റെ കണ്ണിലെ അഗ്നിയിൽ അവൾ വെന്തുരുകുകയായിരുന്നു.രാവണിന്റെ അടിയുടെ പാട് കവിളിൽ തിണർത്ത് തുടങ്ങിയെങ്കിലും അതിന്റെ പേരിൽ ഒരു തുള്ളി കണ്ണീർ പോലും അവൾ പൊഴിച്ചില്ല...
നീ പറഞ്ഞതോ രാവൺ....
ഞാൻ അങ്ങനെ ആയിരുന്നു എന്ന് നീ പറഞ്ഞതോ....
അപ്പോൾ അതിനെന്താ ശിക്ഷ...
ത്രേയ തോൽവി സമ്മതിക്കാതെ അങ്ങനെ പറഞ്ഞതും രാവൺ ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു..ആ ദേഷ്യത്തിൽ തന്നെ ഒരു കൈയ്യാലെ അവനവളുടെ ഇരുകവിളും മുറുകെ കുത്തിപ്പിടിച്ചു...അടിയുടെ വേദനയ്ക്ക് പുറമേ അവന്റെ കൈകൾ ഞെരിച്ചു മുറുക്കുന്ന വേദന കൂടി ആയതും ത്രേയ ആകെ തളർന്നു തുടങ്ങി....
പെട്ടന്നാണ് ഡോറിൽ ആരോ മുട്ടി
💬 Comments
View all comments