Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
വിളിച്ചത്...ആ ശബ്ദം കേട്ടതും രാവണിന്റേയും ത്രേയയുടേയും നോട്ടം ഒരുപോലെ ഡോറിലേക്ക് നീണ്ടു..ഉള്ളിലുള്ള ദേഷ്യത്തെ ശമിപ്പിച്ചു കൊണ്ട് അവളിൽ നിന്നും പിടി അയച്ചെടുത്ത് അവൻ ഡോറിനരികിലേക്ക് നടന്നു...
അപ്പോഴേക്കും കൺകോണിലേക്ക് നനഞ്ഞിറങ്ങിയ കണ്ണീരിനെ തുടച്ചു മാറ്റി കൊണ്ട് ത്രേയ അവനരികിലേക്ക് നടന്നടുത്തു...രാവൺ ഡോറ് തുറന്നതും അവന് നേർക്ക് പുഞ്ചിരിയോടെ നിൽക്കുന്ന വേദ്യയെയാണ് കണ്ടത്... അവളെ കണ്ടതും രാവൺ പതിയെ തനിക്ക് പിന്നിൽ നിൽക്കുന്ന ത്രേയയെ ഒന്ന് തിരിഞ്ഞു നോക്കി...
രാവണിന്റെ നോട്ടം പോയ വഴിയ്ക്ക് തന്നെ വേദ്യയുടെ കണ്ണുകളും സഞ്ചരിച്ചു...അവയും എത്തി നിന്നത് ത്രേയയിലേക്കായിരുന്നു...നീയെന്താ വേദ്യാ ഈ സമയത്ത്....രാവണങ്ങനെ ചോദിച്ചതും അവനെ മറികടന്ന് ഒരു പുഞ്ചിരിയോടെ അവൾ റൂമിലേക്ക് പ്രവേശിച്ചു....അതെന്ത് ചോദ്യമാ ഹേമന്തേട്ടാ..
ഹേമന്തേട്ടനെ കാണാൻ തോന്നുമ്പോ എനിക്ക് ഏത് നേരം വേണമെങ്കിലും ഈ റൂമിലേക്ക് വന്നൂടെ...
അതിനിനി മറ്റാരുടെയെങ്കിലും അനുവാദം വാങ്ങേണ്ട ആവശ്യമുണ്ടോ എനിക്ക്...
വേദ്യ അതും പറഞ്ഞ് ഹേമന്തിന്റെ നെഞ്ചിലേക്ക് കൈചേർത്തു കൊണ്ട് ത്രേയയെ ഒന്ന് നോക്കി... അവൾക് മുന്നിൽ പ്രതിരോധങ്ങളൊന്നും കാട്ടാതെ പുഞ്ചിരിയോടെ നിന്ന രാവണിനെ കണ്ടതും ത്രേയയുടെ ഉള്ളൊന്നു പിടഞ്ഞു...ത്രേയയുടെ കണ്ണുകൾ രാവണിലേക്ക് തന്നെയാണെന്ന് മനസ്സിലാക്കിയതും ഒരു കൈയ്യാൽ അവൻ വേദ്യയെ ചേർത്ത് പിടിച്ച് നിന്നു...രാവണിന്റെ കൈകൾ വേദ്യയുടെ ഇടുപ്പിനെ ചുറ്റി നിൽക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ത്രേയ നോക്കി കണ്ടത്....
പക്ഷേ രാവണിന്റെ ആ മാറ്റവും ഇടപെടീലും വേദ്യയെ നന്നായി അമ്പരപ്പിച്ചു...അവളാ ഞെട്ടലോടെ അവന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കി നിന്നു...അപ്പോഴും രാവണിന്റെ കണ്ണുകൾ പകയോടെ നീണ്ടത് ത്രേയയിലേക്കായിരുന്നു....അവന്റെ കാതുകളിൽ അവൾ മുമ്പെപ്പോഴോ പറഞ്ഞ ആ വാചകങ്ങൾ അലയടിച്ചു...
"രാവൺ മറ്റൊരു
💬 Comments
View all comments