0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
പെണ്ണിനെ നോക്കുന്നതോ, മിണ്ടുന്നതോ, അവളോട് ഇടപഴകുന്നതോ എനിക്ക് ഇഷ്ടമല്ല...അങ്ങനെ ഉണ്ടായാൽ ഈ ത്രേയ മരിച്ചു മരവിച്ച മനസ്സോടെയാവും ആ കാഴ്ച കാണുന്നത്.. അതുകൊണ്ട് എന്റെ മുന്നിൽ വച്ച് നീ മറ്റൊരു പെണ്ണിനേയും നോക്കാനും പാടില്ല മിണ്ടാനും പാടില്ല....ഈ രാവൺ എന്റേതാ...എന്റേത് മാത്രം... ആഹാ...അപ്പോ അടുത്ത് ഇടപഴകിയാൽ കുഴപ്പമില്ല ല്ലേ... ഇടപഴകിയാൽ ഞാൻ നോക്കി നിൽക്കില്ല..കൊല്ലും ഞാനവളെ.... പിന്നെ നിന്നേം.... അവൾടെ ആ സ്വരം കാതിൽ മുഴങ്ങി കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായ ഒരു കാഴ്ചയാവും എന്നവന് ഉറപ്പുണ്ടായിരുന്നു.... ആ ചിന്തയിൽ നിൽക്കുമ്പോ വേദ്യ പതിയെ അവനിൽ നിന്നും അടർന്നു മാറി നിന്നു... ഇതെന്താ ടേബിളിൽ പാലൊക്കെ..ഹേമന്തേട്ടൻ ഇപ്പോ രാത്രിയിൽ പാലാ കുടിയ്ക്കുന്നത്.... വേദ്യ അതും പറഞ്ഞ് ത്രേയയെ നോക്കി പരിഹാസച്ചുവയോടെ ഒന്ന് ചിരിച്ചു...അവളതിന് മറുപടിയൊന്നും നല്കാതെ വേദ്യയെ തന്നെ നോക്കി നിൽക്ക്വായിരുന്നു.... അല്ല...ത്രേയയും ആകെ ഒരുങ്ങി ചമഞ്ഞാണല്ലോ നില്പ്...എന്താ വിശേഷിച്ച്.. ഹോ..ഞാനത് മറന്നു...ഇന്ന് നിങ്ങളുടെ first night ആണല്ലോ.. അതിന്റെയാവും ഈ ഒരുക്കങ്ങളൊക്കെ ല്ലേ...
ഏതായാലും വലിയ വലിയ കളികൾ കളിച്ച് നീ ഇവിടം വരെ എത്തീല്ലേ ത്രേയേ...മിടുക്കിയാ നീ...നിന്റെ മിടുക്കിന്റെ ഭാഗമായി മൂന്നെണ്ണത്തിനെ കൂടെ കൂട്ടീട്ടില്ലേ... നീ എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന നിന്റെ രണ്ട് മുറച്ചെറുക്കന്മാരും, പിന്നെ വേറൊരുത്തനും.... നിന്നെ ഹേമന്തേട്ടനോട് ചേർത്ത് വയ്ക്കുംന്ന് ബെറ്റ് വച്ചിരിക്ക്യാ അവന്മാര്... അതിന്റെ ആദ്യ പടിയെന്നോണം എനിക്കിട്ട് അവന്മാരൊരു പണിയും തന്നു... അതെനിക്ക് നന്നേ ബോധിച്ചൂന്ന് പറഞ്ഞേക്ക് അവന്മാരോട്... അവന്മാര് ചെയ്തു കൂട്ടുന്നതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ നീയല്ലേ...വേദ്യ അതും പറഞ്ഞ് ടേബിളിൽ വച്ചിരുന്ന

💬 Comments

View all comments