0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
പാൽ ഗ്ലാസ് കൈയ്യിലെടുത്തു...ഇങ്ങനെ ഒരു ചടങ്ങ് ഈ പൂവള്ളിയിൽ വേണ്ട..അവളതും പറഞ്ഞ് ആ പാൽഗ്ലാസ് നിലത്തേക്ക് കമഴ്ത്താൻ തുടങ്ങി...ത്രേയ അതൊരു ഞെട്ടലോടെ നോക്കി കണ്ടു...പാൽ നിലത്തേക്ക് തൂവുമ്പോൾ വേദ്യയുടെ കണ്ണിൽ അടങ്ങാത്ത കനലെരിയുകയായിരുന്നു.. അതിനെല്ലാം മൗനാനുവാദം നല്കി നിൽക്ക്വായിരുന്നു രാവൺ.... ഗ്ലാസിലുണ്ടായിരുന്ന പാൽ മുഴുവൻ നിലത്തേക്ക് തൂകിയ ശേഷം സ്റ്റാന്റിൽ കിടന്ന ഒരു നീണ്ട ടൗവ്വൽ വേദ്യ നിലത്തു പടർന്ന പാലിലേക്ക് എടുത്തിട്ടു...ശേഷം അവൾ ആ പാൽഗ്ലാസുമായി ത്രേയയ്ക്ക് അരികിലേക്ക് നടന്നു ചെന്നു... പൂവള്ളി ഇപ്പോഴുള്ള രീതിയിൽ മാത്രമേ മുന്നോട്ട് പോകൂ ത്രേയ...അതിന് നീയായി മാറ്റം വരുത്താൻ നില്ക്കണ്ട....മാറ്റം വരുത്താൻ ശ്രമിച്ചാൽ ദേ ഇപ്പൊ മുഖത്ത് തെളിഞ്ഞു കിടക്കുന്ന ഈ പാടുകളുടെ എണ്ണം കൂടിയെന്ന് വരും.... വേദ്യ അത്രയും പറഞ്ഞു കൊണ്ട് ഗ്ലാസ് ത്രേയയുടെ കൈപിടിച്ച് അതിലേക്ക് വച്ച് തിരിഞ്ഞു നടന്നു... രാവണിന് മുന്നിലേക്ക് എത്തിയതും വേദ്യ അവന് നേർക്ക് ഒന്ന് slow ചെയ്തു...ശേഷം ഒരു വിജയച്ചിരിയോടെ പതിയെ ത്രേയയിലേക്കൊന്ന് നോട്ടം പായിച്ചു... നിന്റെ മറ്റവന്മാര് പറഞ്ഞതിനുള്ള മറുപടി നിനക്ക് നല്ക്വാ ഞാൻ.... ഹേമന്തേട്ടൻ എന്റേതാണെന്നുള്ളതിന്റെ തെളിവ്.... വേദ്യ അതും പറഞ്ഞ് രാവണിന്റെ കവിളിലേക്ക് പതിയെ കൈചേർത്തു.. പ്രണയാർദ്രമായി തിളങ്ങുന്ന അവളുടെ കണ്ണുകൾ കണ്ടതും രാവണവളിലേക്കും അവൾക് പിന്നിൽ നിന്ന ത്രേയയിലേക്കും സംശയ ഭാവത്തിൽ നോട്ടം പായിച്ചു നിന്നു...വേദ്യയുടെ മുഖം രാവണിന്റെ കവിളിനെ ലക്ഷ്യമാക്കി നീങ്ങി... വേദ്യയുടെ അധരങ്ങൾ രാവണിന്റെ കവിളിൽ പതിയാൻ തുടങ്ങിയതും ത്രേയ അവളെ ഒരൂക്കോടെ അവനിൽ നിന്നും അടർത്തി മാറ്റി...എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുമ്പേ ത്രേയയുടെ കൈ ശക്തിയോടെ വേദ്യയുടെ കരണത്ത് അടയാളം

💬 Comments

View all comments