Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അതോ ഇന്നത്തേക്ക് വേണ്ടാന്ന് വച്ചതാണോ...
രണ്ടായാലും നിന്റെ ഇഷ്ടം...
പിന്നെ എനിക്ക് ഒരുകാര്യം പറയാനുണ്ട് നിന്നോട്...
അത് കേട്ടതും ആ നില്പിലും രാവണിന്റെ പുരികങ്ങൾ ചോദ്യ രൂപേണ ചുളിഞ്ഞു വന്നു...
ഇന്ന് ഈ റൂമിൽ കണ്ടതുപോലെ വേദ്യയുമൊത്തുള്ള പെർഫോമൻസ് ഇനി മേലിൽ എന്റെ മുന്നിൽ കണ്ടു പോകരുത്...അതും നീ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ ഉള്ളപ്പോൾ...
ത്രേയേടെ ആ കടുത്ത സ്വരം കേട്ടതും രാവൺ വീണ്ടും മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്ത് അവൾക് നേരെ തിരിഞ്ഞു....
അത് പറയാൻ നീ ആരാടീ...
എനിക്ക് ഇഷ്ടമുള്ളപ്പോ,ഇഷ്ടമുള്ളത് പോലെയൊക്കെ ഞാൻ വേദ്യയോട് ഇടപെടും...അത് ചോദ്യം ചെയ്യാനുള്ള അധികാരം നിനക്കില്ല... കാരണം പൂവള്ളി മനയിൽ ഹേമന്ത് രാവൺ എന്ന ഈ ഞാൻ ഇന്ന് സ്നേഹിക്കുന്നതും വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നതും അവളെയാ...വേദ്യേ...
അതുകൊണ്ട് വേദ്യ ഇനിയും ഈ റൂമിൽ വരും, എന്റെ കാര്യങ്ങളിൽ ഇടപെടും..
എന്നാൽ ഒന്നുകൂടി കേട്ടോ രാവൺ...ഇനി അവളീ റൂമിൽ കയറിയാൽ...ആവശ്യമില്ലാതെ നിന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ ഇന്ന് കൊടുത്ത പോലെ ചെകിടടച്ച് ഇനീം ഞാനവൾക്കിട്ട് പൊട്ടിക്കും...
ആരൊക്കെ തടയാൻ ശ്രമിച്ചാലും ഞാനത് ചെയ്തിരിയ്ക്കും... പിന്നെ ഒരു കാര്യം കൂടി...
ഇന്ന് കൊണ്ട് തീര്വാ നിന്റെ ഈ റൂമിലെ സ്വാതന്ത്ര്യങ്ങൾ....
ത്രേയ അത് പറഞ്ഞതും രാവൺ ദേഷ്യത്തിൽ മുഖമുയർത്തി അവളെയൊന്ന് നോക്കി..
മനസിലായില്ല അല്ലേ... പറഞ്ഞു തരാം...ഇനി മുതൽ നിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഞാനായിരിക്കും...നിന്റെ official life ൽ ഞാനൊരിക്കലും ഇടപെടില്ല... പക്ഷേ നീ ഈ റൂമിൽ എങ്ങനെ വേണംന്ന് തീരുമാനിക്കുന്നത് ഞാനാണ് രാവൺ....
ത്രേയേടെ കടുത്ത സ്വരം
💬 Comments
View all comments