Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കെട്ടി വച്ചു...
നീ എന്താടീ കളിയാക്ക്വാ എന്നെ...???
എത്ര കിട്ടിയാലും പഠിക്കില്ലേ നീ....
അതോ എന്റെ കൈയ്യീന്ന് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ....
ഞാൻ പറഞ്ഞല്ലോ രാവൺ... നിന്റെ അടിയുടെ ചൂടും,വേദനയും,ഈ മനസിലെ പകയുടെ തോതും എനിക്കിപ്പോ നല്ല നിശ്ചയമാ.. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ഇപ്പോ എനിക്ക് ഭയമില്ല.. എന്തായാലും നീയെന്നെ കൊല്ലാനൊന്നും പോണില്ല...നിന്നെക്കൊണ്ട് അതിനാവില്ല...
അപ്പോ പിന്നെ കിട്ടുന്ന അടിയൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്ക്യ...അത്ര തന്നെ...നീ ഇപ്പോ പറഞ്ഞില്ലേ നിന്നെ ഞാൻ കൊല്ലില്ലാന്ന്...ശരിയാ നീ പറഞ്ഞത് നിന്നെ ഞാൻ ഒരിക്കലും കൊല്ലില്ല.... പക്ഷേ ഞാൻ നിന്നെ കൊല്ലാതെ കൊന്നാലോ....!!!
എന്റെ പകയടങ്ങും വരെ.... എന്റെയുള്ളിൽ നീറിപ്പുകയുന്ന ദേഷ്യത്തിന്റെ കനലണയും വരെ...ഇങ്ങനെ ഇഞ്ചിഞ്ചായി നിന്നെ വേദനിപ്പിച്ചാലോ....രാവണതും പറഞ്ഞ് അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി...അവനണിയിച്ചു കൊടുത്ത കാപ്പ് കൈയ്യിൽ മുറുകി അവളിൽ വേദനയുണ്ടാക്കാൻ തുടങ്ങി.... അവൻ അവളിൽ ഏൽപ്പിക്കുന്ന ബലം അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... എങ്കിൽ കൂടിയും അവളവന് മുന്നിൽ ഒരു പുഞ്ചിരിയോടെ നിന്നു...നീ എന്നെ കൊല്ലാതെ കൊല്ലുമ്പോഴും ഞാൻ നിന്നെ ഒരു ഉപാധികളുമില്ലാതെ പ്രണയിച്ചു കൊണ്ടേയിരിക്കും രാവൺ....നീ എന്നിൽ ഏൽപ്പിക്കുന്ന വേദനകൾ എത്രമാത്രമായാലും അതിനിരട്ടി സ്നേഹം ഞാൻ നിനക്ക് നല്കും...
ജീവന്റെ അവസാന തുടിപ്പിലും എന്റെ ഹൃദയം നിനക്ക് വേണ്ടി തുടിച്ചു കൊണ്ടിരിക്കും രാവൺ.....ത്രേയയുടെ ആ വാക്കുകൾ രാവണിന്റെ ഹൃദയത്തെ കീറിമുറിയ്ക്കും പോലെ അവന് തോന്നി.... ഒരുനിമിഷം അവിളിൽ മുറുകിയിരുന്ന അവന്റെ കൈ പതിയെ അവിടെ നിന്നും അയഞ്ഞു വന്നു... അവൾക് മുഖം നല്കാതെ ഒരൂക്കോടെ അവൻ മുഖം തിരിച്ചു നിന്നു...
എന്താ രാവൺ... നിനക്കെന്നെ വേദനിപ്പിച്ചു മതിയായോ...
💬 Comments
View all comments