0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
നിനക്ക് ഒരവകാശവും,അധികാരവുമില്ല... രാവൺ വീണ്ടും അവളോട് കലിപ്പിച്ചു... അധികാരവും അവകാശവും തെളിയിക്കേണ്ട സമയമല്ല ഇത്... ഞാൻ പറഞ്ഞല്ലോ എനിക്ക് ഉറക്കം വരുന്നു... നീ നിന്റെ കലാപരിപാടികൾ അവസാനിപ്പിച്ചിട്ട് വേണമെങ്കിൽ കിടക്കാൻ നോക്ക്... ഇപ്പോ എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്... ത്രേയ നീയെന്നെ ദേഷ്യം പിടിപ്പിക്കരുത്... മര്യാദയ്ക്ക് എന്റെ റൂമീന്ന് ഇറങ്ങിപ്പോടീ.... രാവണത് പറഞ്ഞതും ത്രേയ ഒരൂക്കോടെ അവന്റെ കൈ അവളിൽ നിന്നും അടർത്തി മാറ്റി എടുത്തു... ഞാൻ എവിടേക്ക് പോവാനാ രാവൺ...എന്റെ ഭർത്താവല്ലേ നീ... അപ്പോ നിന്റെ റൂമല്ലേ ഇനി മുതൽ എന്റേം റൂം... നിന്റെ ഇഷ്ടങ്ങളല്ലേ ഇനി മുതൽ എന്റേം ഇഷ്ടങ്ങൾ.... ഞാനിവിടെ നിന്നും എവിടേക്കും പോവില്ല... നീ ഓർക്കുന്നുണ്ടോ രാവൺ പണ്ട് മഴയത്ത് നമ്മളൊരു പൂച്ചക്കുട്ടിയെ ഒരു ബോക്സിലാക്കി ദൂരെ എവിടേയ്ക്കോ കൊണ്ടു പോയി ഉപേക്ഷിച്ചത്... എന്നിട്ട് അവസാനം എന്തായി നമ്മള് തിരികെ വീട്ടിലെത്തും മുമ്പ് അത് നമ്മുടെ വീട്ടിലെത്തീല്ലേ... ആ പൂച്ചക്കുട്ടിയെ പോലെയാ ഞാനും...നീയെന്നെ എവിടേക്ക് കൊണ്ട് വിട്ടാലും തിരികെ ഞാൻ നിന്റടുത്തേക്ക് തന്നെ വരും... അതുകൊണ്ട് എന്റെ പൊന്നുമോൻ കിടന്നുറങ്ങാൻ നോക്ക്.... ത്രേയ അതും പറഞ്ഞ് രാവണിൽ നിന്നും വിട്ടകന്ന് ബെഡിനരികിലേക്ക് നടന്നു...ബെഡിൽ വെച്ചിരുന്ന പില്ലോസ് ഓരോന്നും ഒതുക്കി വച്ച് ഷീറ്റ് ഒന്നുകൂടി കുടഞ്ഞെടുത്തതും രാവൺ അവൾക്കരികിലേക്ക് പാഞ്ഞടുത്തു...ഒരൂക്കോടെ അവനവളെ അവന് നേരെ തിരിച്ചു നിർത്തി... സത്യം പറയെടീ...എന്താ നിന്റെ ഉദ്ദേശം...??? പ്രത്യേകിച്ച് ഉദ്ദേശങ്ങൾ ഒന്നുമില്ല...നല്ല ക്ഷീണം ഒന്ന് കിടക്കണം... സുഖമായൊന്നുങ്ങണം... അവനെ കൂസാതെ അവളങ്ങനെ പറഞ്ഞതും അവന്റെ ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി....ആ ദേഷ്യത്തിൽ അവനവളുടെ വലത് കൈ പിന്നിലേക്ക് പിണച്ചു

💬 Comments

View all comments