Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ബോധം പോയോ രാവൺ... ഞാൻ നിന്റെ ആരാണെന്ന് ഇനിയും നിനക്ക് മനസിലായില്ലേ....
ഞാൻ നിന്റെ ഭാര്യ...നീ തന്നെയല്ലേ ഇവിടേക്ക് വരും മുമ്പേ എന്നെ ത്രയമ്പക രാവൺ എന്ന് അഭിസംബോധന ചെയ്തത്....അത് മാത്രമല്ല ബന്ധുക്കളേയും,നാട്ടുകാരേയും സാക്ഷിയാക്കി നീയല്ലേ എന്റെ കഴുത്തിൽ ഈ താലി കെട്ടി തന്നത്...അതിന്റെ അധികാരം ഞാൻ നിനക്ക് മേലെ കാണിക്കും..അതെന്റെ ഇഷ്ടം...
ത്രേയ അതും പറഞ്ഞ് ഗമയോടെ കഴുത്തിൽ കിടന്ന താലിച്ചരട് രാവണിന് മുന്നിലേക്ക് നീട്ടി കാണിച്ചു...അവളുടെ മുഖത്തെ നിഷ്കളങ്ക ഭാവവും ചിരിയും കണ്ടതും രാവൺ പല്ലുഞെരിച്ചു കൊണ്ട് അവളിലെ പിടി ഒന്നുകൂടി മുറുക്കി...
മര്യാദയ്ക്ക് ഇത് ഇന്നു തന്നെ അഴിച്ചു മാറ്റിയ്ക്കോ നീ... അല്ലെങ്കിൽ ഈ താലി ഞാൻ തന്നെ പൊട്ടിച്ചെറിയേണ്ടി വരും...
അവൾടെ ഒരു താലിയും,നെറ്റിയിലെ സിന്ദൂരവും... ഇതിനൊക്കെ ഓരോ അർത്ഥങ്ങൾ കല്പിച്ചിട്ടുണ്ട്...ആ പരുശുദ്ധിയോട് കൂടി വേണം ഇതൊക്കെ അണിഞ്ഞു നടക്കേണ്ടത്... അല്ലാതെ നിന്നെപ്പോലെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയല്ല....അതെ രാവൺ...ഞാനിത്തിരി സ്വാർത്ഥ തന്നെയാണ്... എന്നുകരുതി എന്റെ ഭർത്താവ് എനിക്ക് അണിഞ്ഞു തന്ന താലിച്ചരട് പൊട്ടിച്ചു കളയാൻ പറ്റുമോ....അത് എന്റെ കഴുത്തിൽ കുറച്ചു നാളെങ്കിലും ഭദ്രമായി കിടന്നോട്ടേ...അത് നിന്നെ പ്രത്യേകിച്ച് ശല്യം ചെയ്യാനൊന്നും വരണില്ലല്ലോ...നീ പറയും പോലെ ഈ താലി എന്നെനിക്ക് മടുത്ത് തുടങ്ങുന്നുവോ അന്ന് തന്നെ ഞാനിതങ്ങ് അഴിച്ചു കളഞ്ഞേക്കാം....എന്തേ അത് പോരേ....
ആ പിന്നെ ആ വൈറസിനെ തൊട്ട കൈകൊണ്ട് എന്നെ തൊടാതെ എന്റെ ഖൈയ്യീന്ന് വിട്ടേ രാവൺ.... എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്...ഒന്ന് കിടക്കണം...
നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ നീ നിന്റെ റൂമിൽ പോയി കിടക്കെടീ...ഇത് എന്റെ റൂമാ... ഇവിടെ
💬 Comments
View all comments