0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
അത്രയും പറഞ്ഞ് ഒന്ന് ചിരിച്ചു കൊണ്ട് അവനെ വിട്ടകന്നു നടന്നു.. ഷെൽഫിൽ നിന്നും ഒരു ഡ്രസ്സെടുത്ത് അവനെയൊന്ന് നോക്കിയ ശേഷം അവള് നേരെ വാഷ് റൂമിലേക്ക് നടന്നു...അവളുടെ ആ മാറ്റത്തിന്റെ കാരണം വ്യക്തമാകാതെ അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു രാവൺ.... വാഷ്റൂമിന് അകത്തേക്ക് കയറി ഞൊടിയിടയ്ക്കുള്ളിൽ തന്നെ അവള് പുറത്തേക്കിറങ്ങി...കയറിയപ്പോ ധരിച്ചിരുന്ന സാരി മാറ്റി ഒരു സ്കേർട്ടും ടോപ്പും അണിഞ്ഞാണ് അവൾ പുറത്തേക്ക് ഇറങ്ങിയത്.... തലമുടിയൊക്കെ ഇരുവശങ്ങളിലേക്കും വിടർത്തിയിട്ട് അവളാകെ മാറിയിരിന്നു... കൈയ്യിൽ ഭദ്രമായി മടക്കി വച്ചിരുന്ന സെറ്റുസാരിയിലേക്കും  കൈവെള്ളയിൽ കരുതിയിരുന്ന മുല്ലപ്പൂവിലേക്കും രാവൺ സംശയത്തോടെ നോക്കി... ആയമ്മേടെ നിർബന്ധത്തിന് വഴങ്ങിയാ ഞാനീ കോപ്രായങ്ങൾക്കൊക്കെ നിന്നു കൊടുത്തത്..ഈ റൂമിൽ കയറും വരെ ആയമ്മ കാണാൻ വേണ്ടി ഈ വേഷം അണിയണമായിരുന്നു... ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ... പിന്നെ ദേ ഈ മുല്ലപ്പൂവ്...ഇതും വച്ച് കിടന്നുറങ്ങാനും പറ്റില്ല... അവളതും പറഞ്ഞ് കൈയ്യിലിരുന്ന മുല്ലപ്പൂവ് രാവണിന്റെ നേർക്ക് എറിഞ്ഞു കൊടുത്തു....അവന്റെ നെഞ്ചിലേക്കായിരുന്നു ആ മുല്ലപ്പൂമാല ചെന്നു വീണത്.... ആ എറി ഏറ്റുവാങ്ങിയതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... തനിക്ക് മുന്നിൽ ഒരു കൂസലും കൂടാതെ ചിരിയോടെ നിൽക്കുന്ന ത്രേയയെ കണ്ടതും അവന് അടിമുടി തരിച്ചു കയറി.... ആ ദേഷ്യത്തിൽ തന്നെ അവനവൾക്ക് നേരെ പാഞ്ഞടുത്തു... ഡീ...നീ ആരാണെന്നാടീ നിന്റെ വിചാരം....??? എന്നിൽ പൂർണ അധികാരം സ്ഥാപിക്കാൻ നീ ആരാ എന്റെ...?? രാവണതും പറഞ്ഞ് ത്രേയയുടെ ഒരു കൈയ്യിൽ മുറുകെ പിടിച്ച് അവളെ അവനോട് ചേർത്തു...അവന്റെ ദേഷ്യത്തിന് മുന്നിലും ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു അവൾ... അത് കൊള്ളാം... വെള്ളമടിച്ചത് കാരണം നിന്റെ

💬 Comments

View all comments