Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ഞാൻ അതുവരെയും പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മാറ്റി പറയുകേം ചെയ്തു...
ഇതും അതുപോലെയങ്ങ് കൂട്ടിയ്ക്കോ....
നിന്റെ കൈകൊണ്ടൊരു താലി എന്റെ ഈ കഴുത്തിൽ വീഴാനായി ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി... ഒടുവിൽ അത് ഞാൻ നടത്തിയെടുത്തു..
ഇപ്പോ ഞാൻ ഒഫിഷ്യലി പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ധർമ്മ പത്നിയാണ്....
അതുകൊണ്ട് നിന്നിലുള്ള പൂർണമായ അധികാരം എനിക്ക് മാത്രമാണ് രാവൺ.... ആയമ്മയ്ക്ക് പോലും സെക്കന്റ് ചാൻസേ ഞാൻ കൊടുക്കൂ....
ഡീ നിന്നെ ഞാൻ...
ത്രേയയ്ക്ക് മറുപടി നല്കാനായി അവളുടെ കരണത്തിന് നേർക്ക് ഉയർന്ന രാവണിന്റെ കൈകളെ ഇരുകൈകളും കൊണ്ട് ത്രേയ തടുത്തു വച്ചു....
വേണ്ട രാവൺ... ഇന്നത്തേക്ക് ഒന്ന് മതി...അത് already ഞാൻ ഏറ്റുവാങ്ങി കഴിഞ്ഞു... ഇനിയും ഒരെണ്ണം കൂടി വാങ്ങാനുള്ള ത്രാണി എനിക്കില്ല...ഇനിയുള്ള നിന്റെ ദേഷ്യത്തിന്റെ സമ്മാനങ്ങൾ ഞാൻ നാളെ ഏറ്റുവാങ്ങിക്കോളാം...
നിന്റെ കൈയ്യീന്ന് കിട്ടുന്ന അടിയ്ക്ക് ശരിയ്ക്കും നല്ല
വേദനയാ....പോലീസിന്റെ അടീന്ന് കേട്ടിട്ടേയുള്ളൂ...
ത്രേയ പറയുന്നത് കേട്ട് അവളെ ഒരുതരം അമ്പരപ്പോടെ നോക്കി നിൽക്ക്വായിരുന്നു രാവൺ....
ഇപ്പോ ദേഷ്യത്തിൽ ഒരടി തന്നില്ലേ...അതിന് സ്നേഹത്തോടെ ഞാനൊരു മറുപടി തരട്ടേ നിനക്ക്..
ത്രേയ അതും പറഞ്ഞ് തിടുക്കപ്പെട്ട് അവള് തടുത്തു വച്ചിരുന്ന രാവണിന്റെ വലതു കൈവെള്ളയിലേക്ക് അമർത്തി ചുംബിച്ചു....
തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു നീക്കമായതുകൊണ്ട് അവനതിനെ തടയാൻ സാധിച്ചില്ല....അവളാ ചുംബനം നല്കി മുഖമുയർത്തിയതും അവൻ ദേഷ്യത്തിൽ കൈ പിന്വലിച്ചെടുത്തു....
എന്റെ ഭർത്താവായ ശേഷം നീ എനിക്ക് നല്കിയ ആദ്യത്തെ അടിയായിരുന്നു അത്...ഇനിയും ഒരുപാട് ഉണ്ടാവും എന്നറിയാം... അതിനെല്ലാം ഈ ത്രേയ മറുപടി നല്കുന്നത് ഇങ്ങനെയാവും രാവൺ...
ത്രേയ
💬 Comments
View all comments