Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
പിന്നിൽ നിന്നും അങ്ങനെ വിളിച്ചതും വേദ്യ നടത്തം ഒന്ന് slow ചെയ്തു....ആ സമയം കൊണ്ട് ത്രേയ വേദ്യയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നിരുന്നു...നീയും രാവണും ഇതുവരെ എങ്ങനെ ആയിരുന്നു എന്ന് ഞാൻ അന്വേഷിക്കുന്നില്ല... അതെനിക്ക് അറിയുകേം വേണ്ട.... പക്ഷേ ഇന്ന് മുതൽ രാവൺ എന്റെ ഭർത്താവാണ്...എന്നു പറഞ്ഞാൽ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ മാത്രം ഭർത്താവ്....
അങ്ങനെയുള്ള രാവണിനെ നീ ആഗ്രഹിക്കുന്നതിൽ എനിക്ക് പരിഭവങ്ങൾ ഒന്നുമില്ല പക്ഷേ അധികാരം സ്ഥാപിക്കാൻ വന്നാൽ എന്റെ ദേഷ്യം ഇപ്പോ ഇരു കവിളിലും തിണിർത്തു കിടക്കുന്ന ഈ അടയാളങ്ങളിൽ ഒതുങ്ങില്ല....
ത്രേയ അത്രയും പറഞ്ഞ് ഡോറ് തുറന്ന് വേദ്യയോട് പുറത്തേക്ക് ഇറങ്ങാനായി ആവശ്യപ്പെട്ടു....ത്രേയയുടെ ആ പ്രതികരണം കണ്ടതും വേദ്യ അവളെ തുറിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു....ആ സമയം നടന്ന സംഭവങ്ങളിലൊന്നും ഇടപെടാതെ അതെല്ലാം നോക്കി കാണുകയായിരുന്നു രാവൺ....
വേദ്യ റൂമിന് പുറത്തേക്ക് ഇറങ്ങിയതും ത്രേയ ഡോറ് ലോക്ക് ചെയ്ത് രാവണിന് നേരെ തിരിഞ്ഞു...
എങ്ങനെയുണ്ട് പുതിയ ത്രേയ....???
നിന്റെ ഭാഷയിൽ പറഞ്ഞാൽ നിന്നെ ചതിച്ച് മറുകര തേടിപ്പോയ ത്രേയ...
ത്രേയയുടെ ആ പറച്ചിലും മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരിയും രാവണിന്റെ ഉള്ളിലെ ദേഷ്യത്തെ ആളിക്കത്തിച്ചു...
എല്ലാം നിന്റെ അഭിനയം ആയിരുന്നു ല്ലേ....
ഒരു ഭാര്യയുടെ അധികാരങ്ങളോ,അവകാശങ്ങളോ വേണ്ട എന്ന് എന്നോട് പറഞ്ഞ നീ ഇപ്പോ എന്തൊക്കെയാടീ അവളോട് പറഞ്ഞത്...
ഞാൻ പറഞ്ഞോ രാവൺ എന്നെ വിശ്വസിക്കാൻ...
പണ്ടേ വാക്കിന് ഉറപ്പില്ലാത്തവളാ ഞാൻ...അങ്ങനെയല്ലേ ഞാൻ നിന്നെ ചതിച്ചത്....
നീ നിത്യയെ കൊല്ലുന്നത് ഞാൻ കണ്ടില്ല... പക്ഷേ ഞാൻ കോടതിയ്ക്ക് മുന്നിൽ അങ്ങനെയല്ലേ പറഞ്ഞത്...കേസെല്ലാം കഴിഞ്ഞപ്പോ
💬 Comments
View all comments