Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാനോ അവന് കഴിയില്ല എന്ന സത്യം രാവണാ നിമിഷം തന്നെ തിരിച്ചറിഞ്ഞു... എങ്കിലും തന്നെ ചതിച്ചു കടന്നുപോയ അവളോടുള്ള പക ആ തിരിച്ചറിവിനും മേലെ വിജയം നേടുകയായിരുന്നു...
മനസിനെ മഥിച്ചു കൊണ്ടിരുന്ന ആയിരം ചിന്തകൾക്കപ്പുറം മദ്യത്തിന്റെ ലഹരി കൂടി തലച്ചോറിനെ വേട്ടയാടാൻ തുടങ്ങിയതും രാവൺ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു....
_________________________
ഈ സമയം വൈദിയും,പ്രഭയും കൂടി തങ്ങളുടെ പ്ലാനുകൾ വിജയം കണ്ടതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു...
സുഗത് മാത്രം എല്ലാറ്റിലും നിന്നും വിട്ടൊഴിഞ്ഞ് തന്റെ ലോകത്തേക്ക് മാത്രമായി ഒതുങ്ങി....
പൂവള്ളിയിലെ ഒരുവിധപ്പെട്ട സ്ത്രീ ജനങ്ങളെല്ലാം നിദ്രയെ പുൽകിയിട്ടും വേദ്യ മാത്രം ഓരോ കണക്കുകൂട്ടലുകളോടും,ത്രേയയോടുള്ള പകയോർത്തും റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു....
ആ രാത്രി അഗ്നിയൊഴികെയുള്ള ബാക്കി മൂന്ന് പേർക്കും ശിവരാത്രി ആയിരുന്നു... രാവണിന്റെയും,ത്രേയയുടേയും വിവാഹം അതിഗംഭീരമായി കഴിഞ്ഞതിനുള്ള പാർട്ടിയായിരുന്നു ആ രാത്രി പൂവള്ളിയിൽ അരങ്ങേറിയത്... എല്ലാ പാർട്ടികൾക്കും അതിന്റേതായ റീസൺ ഉണ്ടാകുമല്ലോ..ഇതും അതുപോലെ തന്നെ...ഹരിയുടെ വകയുള്ള പാർട്ടി ശന്തനുവും അച്ചുവും കൂടി ഒരുവിധം തള്ളിവിട്ടു എന്നുവേണം പറയാൻ....
അങ്ങനെ പൂവള്ളി മനയുടെ ഓരോ കോണും പതിയെ നിശബ്ദമാകാൻ തുടങ്ങി...അപ്പോഴും ടേബിൾ ലൈറ്റിനടുത്തായ് എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്ക്യായിരുന്നു നിമ്മി...അവളുടെ ചിന്തകളിൽ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു മുഖം അശ്വാരൂഢ് എന്ന അച്ചുവിന്റേതായിരുന്നു....
_________________________
രാത്രി അതിന്റെ രണ്ടാം യാമങ്ങളിലേക്ക് കടന്നു തുടങ്ങിയതും പൂവള്ളിയാകെ നിശബ്ദമായി...ത്രേയ തന്റെ എല്ലാ പരാതികളും, പരിഭവങ്ങളും അച്ഛനേയും അമ്മയേയും ബോധിപ്പിച്ച് റൂമിലേക്ക് തന്നെ തിരികെ വന്നു....അവളുടെ നോട്ടം ബെഡിലേക്ക് പോയപ്പോ അത് ചെന്നു നിന്നത് ബെഡിൽ സുഖ സുഷുപ്തിയിൽ കിടക്കുന്ന രാവണിലേക്കായിരുന്നു....ത്രേയ കുറേനേരം കൈകെട്ടി
💬 Comments
View all comments