Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
ശ്രദ്ധയിൽ പെട്ടത്... അത് കണ്ട് അവനവിടേക്ക് നടന്നടുത്തു...ഗ്ലാസ് ഡോറ് ചെറുതായി നീക്കിയതും ത്രേയ ആരോടോ കാര്യമായി സംസാരിക്കുന്ന ശബ്ദം അവന്റെ കാതിൽ പതിഞ്ഞു....
ഈ പാതിരാത്രിയിൽ ഇവൾക്ക് ഏതവനോടാ ഇത്ര കാര്യമായി സംസാരിക്കാനുള്ളത്...
രാവൺ സ്വയം പിറുപിറുത്തു കൊണ്ട് പല്ല് ഞെരിച്ച് അവളുടെ സംസാരത്തിന് കാതോർത്തു....
ഇന്നെന്റെ വിവാഹം വളരെ ഭംഗിയായി നടന്നു...
ഞാനിന്നലെ പറഞ്ഞിരുന്നല്ലോ രണ്ടാളും എത്തണംന്ന്...എന്നിട്ടെന്താ വരാതിരുന്നത്....
ന്മ്മ... എനിക്കറിയാം നിങ്ങള് വരുംന്ന്... എവിടെയാ എന്നിട്ട് ഞാൻ കാണാതെ മറഞ്ഞിരുന്നത്....
അവളുടെ കൊഞ്ചിയുള്ള വർത്തമാനം കേട്ടതും രാവണിന് അടിമുടി തരിച്ചു കയറി...അവളാരോടാണ് സംസാരിക്കുന്നതെന്നറിയാനായി അവനാ ഗ്ലാസ് നീക്കി പുറത്തേക്ക് തലയെത്തി നോക്കി...അപ്പോഴവന് വ്യക്തമായി ത്രേയയെ കാണാൻ കഴിയുന്നുണ്ടായിരുന്നു....
അവളുടെ ദൃഷ്ടി വാനിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് നക്ഷത്രങ്ങളിലേക്കായിരുന്നു...അവളവരോട് പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു നിൽക്കുന്നത് കണ്ടപ്പോ രാവണിന് നേരിയ ആശ്വാസം തോന്നി....ആ ആശ്വാസത്തോടെ തന്നെ അവനവളുടെ സംസാരത്തിന് കാതോർത്തു നിന്നു...
രാവൺ എന്നെ ചെറുതായി ഒന്ന് തല്ലിയെന്നേയുള്ളു അച്ഛാ... എങ്കിലും ആ മനസിൽ നിറയെ എന്നോടുള്ള സ്നേഹമാ...അതച്ഛനറിയില്ലേ... അതുകൊണ്ട് അമ്മയോട് പറ വിഷമിക്കണ്ടാന്ന്...ദേ അമ്മേടെ മുഖത്തെ ചിരി മങ്ങിയിരിക്കുന്നു....
ഇടയ്ക്കിടെ മിന്നിനിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവളങ്ങനെ പറയുന്നത് കണ്ടതും രാവണിന്റെയുള്ള് കുറ്റബോധത്താൽ നീറിപ്പുകഞ്ഞു....അവളെ തല്ലിയതോർത്ത് വീണ്ടുമവൻ പശ്ചാത്തലത്താൽ വിരലുഴിഞ്ഞ് നിന്നു....
അപ്പോഴും ആ നക്ഷത്രങ്ങളോട് കുസൃതികളും കുറുമ്പുകളും പറഞ്ഞ് നിൽക്ക്വായിരുന്നു ത്രേയ.....രാവൺ അതെല്ലാം നോക്കി കണ്ട ശേഷം ഉള്ളിലെ ദേഷ്യത്തിന് ശമനം വരുത്തി ബെഡിലേക്ക് വന്നു കിടന്നു...നൂല് പൊട്ടിപ്പോയ പട്ടം കണക്കെ അവന്റെ മനസ് എവിടേക്കോ സഞ്ചരിക്കുകയായിരുന്നു.ത്രേയയ്ക്ക് മുന്നിൽ പ്രത്യക്ഷമായോ, പരോക്ഷമായോ ഒരു യുദ്ധം പ്രഖ്യാപിക്കാനോ,അവളെ
💬 Comments
View all comments