0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
നെറ്റിയിൽ മെല്ലെയൊന്ന് ചുംബിച്ചു...ഒരു പുഞ്ചിരിയോടെ മെല്ലെ അവനിൽ നിന്നും മുഖമുയർത്തി അവനെ ഉണർത്താതെ തന്നെ അവൾ ബെഡിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് നടന്നു.... _________________________ അഗ്നിയുടെ റൂമിന് മുന്നിൽ മൂവർക്കും വേണ്ടിയുള്ള ചായ ട്രേയിലാക്കി ഡോറിൽ മുട്ടി വിളിച്ചു നിൽക്ക്വായിരുന്നു കൺമണി...രണ്ട് മൂന്ന് തവണ
തുടർച്ചയായി ഡോറിൽ മുട്ടിയ ശബ്ദം കേട്ട് അഗ്നി ബാത്റൂമിൽ നിന്നും  ഡോറിനരികിലേക്ക് നടന്നു....മുഖം ടൗവ്വല് കൊണ്ട് തുടച്ചു കൊണ്ട് അഗ്നി ഡോറ് തുറന്നതും മുന്നിൽ പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു കൺമണി... ഗുഡ് മോണിംഗ് അഗ്നീ... കൈയ്യിലിരുന്ന ട്രേ അഗ്നിയ്ക്ക് നേരെയൊന്ന് ഉയർത്തി കാണിച്ചു കൊണ്ട് കൺമണിയങ്ങനെ പറഞ്ഞതും അഗ്നി ഒന്ന് ചിരിച്ചു... മോർണിംഗ്സ്...കയറി വാ മിഴി... അഗ്നി അതും പറഞ്ഞ് ടൗവ്വല് കൊണ്ട് താടിയൊപ്പിയെടുത്ത് അകത്തേക്ക് നടന്നു...കൺമണി അവന് പിന്നാലെ നടന്ന് ട്രേ ടേബിളിലേക്ക് വച്ച് അതിൽ നിന്നും ഒരു കപ്പ് ചായ എടുത്ത് അഗ്നിയ്ക്ക് നേരെ നീട്ടി പിടിച്ചു... ദാ അഗ്നീ... അല്ല എവിടെ ബാക്കി രണ്ട് പേര്... കൺമണീടെ ആ ചോദ്യം കേട്ട് അഗ്നി ടൗവ്വല് സ്റ്റാന്റിലേക്കിട്ട് അവളുടെ കൈയിൽ നിന്നും ചായക്കപ്പ് കൈനീട്ടി വാങ്ങി... അച്ചുവും,ശന്തനുവും രാവിലെ jogging ന് പോയി.. രണ്ടാൾക്കും അങ്ങനെയൊരു ശീലമുണ്ട്..... ഹോ..അപ്പോ അതാല്ലേ രണ്ടാളേം കാണാതിരുന്നത്....അല്ല ഇന്നെന്തുപറ്റി റൂം നല്ല വൃത്തിയായി കിടക്കുന്നല്ലോ... ഇന്നലത്തെ ആഘോഷങ്ങളുടെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ലല്ലോ... കൺമണി അതും പറഞ്ഞ് ചുറ്റുമൊന്ന് കണ്ണോടിച്ചു നിന്നു.... അത്...ഇന്നലെ എല്ലാം കഴിഞ്ഞപ്പോ ശന്തനു തന്നെ ഇവിടെയാകെ വൃത്തിയാക്കിയിട്ടു... അഗ്നി ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് രാത്രിയിലെ കാര്യങ്ങളെല്ലാം കൺമണി എങ്ങനെ

💬 Comments

View all comments