Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അറിഞ്ഞു എന്നവന് സംശയം തോന്നിയത്...
അല്ല... ഇന്നലത്തെ ആഘോഷങ്ങൾ മിഴി എങ്ങനെ അറിഞ്ഞു...??
അതൊക്കെ ഞാനറിഞ്ഞു...അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ അഗ്നീ...അഗ്നി അത്യാവശ്യം നല്ല ചിട്ടകളോടെ വളർന്ന ആളായിരുന്നില്ലേ... പിന്നെ എന്നു മുതലാ ഈ മദ്യവും ലഹരിയും എല്ലാം തലയ്ക്ക് കയറിയത്....
കൺമണിയുടെ ചോദ്യം കേട്ട് അഗ്നി ഒന്ന് പുഞ്ചിരിച്ചു....
ഞാൻ അങ്ങനെ മദ്യപിക്കാറില്ല മിഴി...
ഇവിടെ വന്നപ്പോ എല്ലാവർക്കും ഒപ്പം ഒന്ന് കൂടീന്നുള്ളത് ശരിയാ... പക്ഷേ ആ ലഹരി ഒരിക്കലും എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല...എന്റെ ലോകം ദേ ഈ ചുറ്റും കാണുന്നതൊക്കെയാണ് മിഴീ...ഇതാണ് എന്റെ ലഹരിയും....
അഗ്നി അതും പറഞ്ഞ് ചുറ്റിലും തൂക്കിയിരുന്ന കടുംചായങ്ങളാൽ മനോഹരമായ paintings കളിലേക്ക് കണ്ണോടിച്ചു...അഗ്നിയുടെ നോട്ടം പാഞ്ഞ വഴിയിലൂടെ തന്നെ കൺമണിയുടെ മിഴികളും സഞ്ചരിച്ചു...
എന്താ ഞാൻ പറഞ്ഞത് ഇനിയും വിശ്വാസം ഇല്ലാന്നുണ്ടോ മിഴിയ്ക്ക്...
അഗ്നി അതും പറഞ്ഞ് കൺമണിയ്ക്ക് നേരെ മുഖം കുനിച്ചൊന്ന് ചിരിച്ചു...അതിന് പുഞ്ചിരിയോടെ ഇല്ലാന്ന് തലയാട്ടി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ...
ഇതിപ്പോ ഒരുപാടുണ്ടല്ലോ അഗ്നീ...ഇത്രയും മനോഹരമായ ചിത്രങ്ങൾ എങ്ങനെ വരയ്ക്കാൻ സാധിക്കുന്നു.... ശരിയ്ക്കും ജീവൻ തുടിക്കും പോലെ തോന്നുന്നു....
കൺമണി അതും പറഞ്ഞ് ചുറ്റിലുമുള്ള ഓരോ ചിത്രങ്ങളിലേക്കും കണ്ണോടിച്ചു...
എങ്ങനെയാണെന്ന് പറഞ്ഞ് തരാൻ കഴിയില്ല മിഴീ....
എനിക്ക് പണ്ട് മുതലേ ഇതിൽ നല്ല താൽപര്യമുള്ള കൂട്ടത്തിലായിരുന്നു.... പിന്നെ അച്ഛനും അതിനൊരു കാരണമായി എന്ന് പറയാം...
അഗ്നിയ്ക്ക് വരയ്ക്കാൻ ഏറ്റവും ഇഷ്ടം തോന്നിയ നിറമേതാ...
അതെന്താ മിഴീ അങ്ങനെയൊരു ചോദ്യം...
അഗ്നിയുടെ മുഖത്ത് ഒരു കുസൃതി നിറഞ്ഞു...
ഏയ്... വെറുതെ...ചിത്രകാരന്മാരുടെ ഇഷ്ടപ്പെട്ട നിറം നീലയാണെന്ന് കേട്ടിട്ടുണ്ട്... അഗ്നിയ്ക്ക്
💬 Comments
View all comments