0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
നോട്ടം പായിച്ചു... ഞാൻ ചായ കുടിയ്ക്കാറില്ല മിഴീ...ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു കോഫി കിട്ട്വോ...?? അതിനെന്താ... ഞാൻ ഇപ്പോ എടുത്തിട്ട് വരാം.. അഗ്നിയുടെ കൈയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി മിഴി റൂം വിട്ടു പോയെങ്കിലും അഗ്നിയുടെ മനസ് അവളിലെ ആ ഭയത്തിന്റെ കാരണം അന്വേഷിച്ചുള്ള യാത്രയിലായിരുന്നു.... _________________________ അച്ചുവും ശന്തനുവും രണ്ട് വഴിയിൽ jogging നടത്തി ഒടുക്കം എങ്ങനെയോ ഒരുവഴിയിൽ കണ്ടു മുട്ടി...
ഇന്നലെ അല്പം ഓവറായോന്നൊരു സംശയം...ഇതുവരെയും ആ കിക്ക് വിട്ടിട്ടില്ല.... അച്ചു അതും പറഞ്ഞ് കൈ ഇരുവശങ്ങളിലേക്കും നിവർത്തി കുടഞ്ഞു... ശന്തനു അതുകേട്ട് കഴുത്ത് ഇരുവശങ്ങളിലേക്കും just തിരിച്ച് നിൽക്ക്വായിരുന്നു... ശരിയാടാ അച്ചൂട്ടാ... എനിക്കും ഏറെക്കുറെ അങ്ങനെ തന്നെയാ... ഞാൻ പോയി രണ്ട് push-up എടുത്തിട്ട് വരാം...നീ continue ചെയ്യ്... ശന്തനു അതും പറഞ്ഞ് പൂവള്ളിയിലെ ഔട്ട് ഹൗസിനടുത്തേക്ക് നടന്നു...ആ സമയം ശന്തനു കാണിച്ചത് പോലെ കഴുത്തു കൊണ്ട് അഭ്യാസം കാട്ടി നിൽക്ക്വായിരുന്നു അച്ചു.. പെട്ടെന്ന് കഴുത്തുളുക്കി നേരെ തിരിഞ്ഞപ്പോ കണ്ടത് പൂവള്ളി തറവാട്ട് മുറ്റത്ത് നിൽക്കുന്ന നിമ്മിയെ ആയിരുന്നു.. പടച്ചറബ്ബേ...കഴുത്തിനിട്ട് പണി തന്നതും പോര അടുത്ത യമണ്ടൻ പണിയും കൂടിയാണല്ലോ എനിക്കിട്ട് തന്നത്.. അച്ചു അതും പറഞ്ഞ് നിമ്മിയ്ക്ക് മുന്നിൽ പെടാതിരിക്കാൻ ഒരുവശത്ത് കൂടി എസ്കേപ്പാവാൻ തുടങ്ങി....നിമ്മിയെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി തറവാടിന്റെ ഒരു വശത്ത് കൂടി എസ്കേപ്പടിച്ച അച്ചു ശ്വാസം നീട്ടി വലിച്ചു കൊണ്ട് store room ന് അരികിലായുള്ള അരഭിത്തിയിലേക്ക് ചെന്നിരുന്നു.... എന്റമ്മോ....ഇതൊരു ഒന്നൊന്നര jogging ആയിപ്പോയി...ഹെന്റമ്മേ..! ദാ വെള്ളം...ഓടിക്ഷീണിച്ചതല്ലേ...കുടിച്ചോ... Thanks... ആ വർത്തമാനം കേട്ടതും ആളെ തിരിഞ്ഞു പോലും നോക്കാതെ

💬 Comments

View all comments