Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അച്ചു വെള്ളം വാങ്ങി പടപടാന്ന് കുടിയ്ക്കാൻ തുടങ്ങി....
ദാഹം മാറി കഴിഞ്ഞപ്പോഴാണ് ആ വെള്ളം നല്കിയ ആളെ അവൻ ശ്രദ്ധിക്കുന്നത്... തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ മുഖം കണ്ടതും അച്ചുവിന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു...
_______________________
ഉറക്കമുണർന്ന് ഒന്ന് ഫ്രഷായി പുറത്തേക്ക് ഇറങ്ങിയ രാവണിന് മുന്നിൽ ഒരു കപ്പ് ചായയുമായി പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ത്രേയ....ടൗവ്വൽ കൊണ്ട് പിൻകഴുത്തും തോർത്തി ഇറങ്ങിയ രാവണിന്റെ മുഖം ആ കാഴ്ച കണ്ടതും ദേഷ്യത്തോടെ ചുളിഞ്ഞു...
അവളെ അവഗണിച്ചു കൊണ്ട് അവൻ നിലക്കണ്ണാടിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന് തലമുടി കൈകൊണ്ട് തന്നെയൊന്ന് ചീകിയൊതുക്കി...
ശേഷം അവൾക് നേരെ തിരിഞ്ഞതും ത്രേയ കൈയ്യിലിരുന്ന കപ്പ് ചെറുതായി അവന് മുന്നിലേക്ക് നീട്ടി പിടിച്ചു...
മുഖത്തൊരു അലസഭാവം ഫിറ്റ് ചെയ്ത് അവനത് വാങ്ങാൻ തുനിഞ്ഞതും അവള് പെട്ടന്നത് പിന്വലിച്ച് അതിൽ നിന്നും ഒരു കവിൾ കുടിച്ചു....
എന്താ രാവൺ നിനക്ക് വേണ്വായിരുന്നോ...???
ത്രേയേടേ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് രാവണിന് അടിമുടി തരിച്ചു കയറി...
പിന്നെ എന്തിനാടീ പുല്ലേ നീയിത് എനിക്ക് നേരെ നീട്ടിയത്...
അവന്റെ അലർച്ച കേട്ട് അമ്പരന്ന് നിൽക്ക്വായിരുന്നു അവൾ...
എന്റെ ദൈവങ്ങളേ...ഈ രാവിലെ തന്നെ എന്തിനാ രാവൺ ഇത്ര ദേഷ്യം...നിനക്കുള്ള ചായ താഴെ കിച്ചണിൽ ഉണ്ടാവും...കൺമണി ഉണ്ടെങ്കിൽ അവളോട് പറ..അവളെടുത്ത് തരും...
ത്രേയ അതും പറഞ്ഞ് അടുത്ത കവിൾ ചായ കൂടി ഉള്ളിലാക്കി....
നീയല്ലേ ഇവിടെ ഇന്നലെ ബഹളം കൂട്ടിയത് നിന്റെ കഴുത്തിൽ താലി കെട്ടിയതിന്റെ പേരിൽ എല്ലാ അധികാരവും കാണിക്കുമെന്ന്... എല്ലാ കടമകളും നിർവ്വഹിക്കുമെന്ന്...
രാവണിന്റെ ആ വാക്കുകൾ കേട്ടതും ത്രേയയുടെ
💬 Comments
View all comments