0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. അവൾ ടേബിളിന് അടുത്തേക്ക് നടന്നു ചെന്ന് അതിന് മുകളിൽ വച്ചിരുന്ന ചായക്കപ്പ് കൈയ്യിലെടുത്ത് രാവണിന് നേർക്ക് നടന്നു... ദാ കുടിയ്ക്ക്.... എന്റെ ഭർത്താവിന് ഞാൻ ചായ കൊണ്ടു തരുന്നതൊക്കെ ഇഷ്ടാക്വോന്ന് അറിയില്ലല്ലോ... നിന്റെ ദേഷ്യത്തിന് ഇതെങ്ങാനും എന്റെ മുഖത്തൊഴിക്കാൻ തോന്നിയാലോ... അതിനുള്ള ഒരു ടെസ്റ്റ് ഡോസല്ലേ.... ത്രേയ അതും പറഞ്ഞ് ചായക്കപ്പ് രാവണിന് നേരെ നീട്ടിയതും അവനത് അവളുടെ മുഖത്തേക്ക് നോക്കാൻ കൂട്ടാക്കാതെ തന്നെ കൈയ്യിൽ വാങ്ങി... രാവണിന്റെ ആ മാറ്റം കണ്ടതും ത്രേയയുടെ മുഖം സന്തോഷത്തോടെ വിടർന്നു...അവളൊരു പുഞ്ചിരി മുഖത്തൊളിപ്പിച്ച് നിന്നതും രാവൺ ആ ചായക്കപ്പ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു.... അത് കണ്ടതും ത്രേയ ഒരു ഞെട്ടലോടെ ഇരു ചെവികളും പൊത്തി രാവണിന്റെ ചെയ്തികൾ നോക്കി നിന്നു... എന്താ രാവൺ ഇത്...???എന്തിനാ ആ ചായക്കപ്പ് നിലത്തേക്ക് എടുത്തെറിഞ്ഞത്...?? എനിക്ക് ചായ ഇഷ്ടമല്ല.. അതുകൊണ്ട് എറിഞ്ഞു... രാവൺ അതും പറഞ്ഞ് ഒരു കൂസലും കൂടാതെ ഷെൽഫിന് നേർക്ക് തിരിഞ്ഞു...അതിൽ നിന്നും ഒരു ഫുൾ സ്ലീവ് ബനിയൻ എടുത്തിട്ട് വീണ്ടും ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചു നിന്നു.... അപ്പോഴാണ് റൂമിന്റെ ഡോറ് തുറന്ന് കൊണ്ട് വേദ്യ അവിടേക്ക് വന്നത്....അവളുടെ കൈയ്യിൽ ഒരു കപ്പ് കോഫിയും ഒരു ന്യൂസ് പേപ്പറും കരുതിയിരുന്നു...വേദ്യയുടെ മുഖം കണ്ടതും ത്രേയയ്ക്ക് അടിമുടി തരിച്ചു കയറാൻ തുടങ്ങി...അവളാ ദേഷ്യത്തിൽ തന്നെ വേദ്യയെ ദഹിപ്പിച്ചൊന്ന് നോക്കി നിന്നു... പക്ഷേ ത്രേയയെ പാടെ അവഗണിച്ച് മുഖത്തൊരു തരം പുച്ഛഭാവം നിറച്ചു കൊണ്ട് വേദ്യ രാവണിനെ ലക്ഷ്യമാക്കി നടന്നു.... ഹേമന്തേട്ടാ...ദാ കോഫി... എനിക്കറിയാമായിരുന്നു ഇതൊക്കെ

💬 Comments

View all comments