0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ചെയ്തു തരാനായി ഇവിടെ ആരും ഉണ്ടാകില്ലാന്ന്.... ചിലരൊക്കെ അവരവരുടെ നേട്ടം കൊയ്യാൻ വേണ്ടീട്ടല്ലേ ഇവിടേക്ക് വന്നിരിക്കുന്നത്... അതിനിടയിൽ ഹേമന്തേട്ടന്റെ കാര്യം നോക്കാൻ എവിടെയാ നേരം... ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വേദ്യ അത്രയും പറഞ്ഞ് കൈയ്യിലിരുന്ന ന്യൂസ് പേപ്പർ ടേബിളിന് പുറത്തേക്ക് വച്ചു...ശേഷം കൈയ്യിൽ കരുതിയിരുന്ന കോഫി അവൾ അവന് നേർക്ക് നീട്ടി....വേദ്യയുടെ ആ നീക്കം കണ്ടതും രാവണിന്റെ നോട്ടം നേരെ പാഞ്ഞത് ത്രേയയിലേക്കായിരുന്നു...ആ കാഴ്ച കണ്ട് മുഖവും വീർപ്പിച്ച് നില്ക്കുന്ന ത്രേയയെ കണ്ടതും വീണു കിട്ടിയ അവസരം മുതലെടുത്ത് കൊണ്ട് രാവൺ മുഖത്തൊരു ചിരി വിരിയിച്ചു.... പതിവുകളെല്ലാം തെറ്റിച്ചു കൊണ്ട് രാവണിന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി വേദ്യയെ ശരിയ്ക്കും അമ്പരപ്പിച്ചു....അവനാ ചിരിയോടെ തന്നെ വേദ്യയ്ക്ക് നേരെ ലുക്ക് വിട്ട് അവൾടെ കൈയ്യിൽ നിന്നും കോഫി കപ്പ് വാങ്ങാനായി കൈനീട്ടി... അതുവരെയും അക്ഷമയോടെ ആ കാഴ്ചകൾ കണ്ടു നിന്ന ത്രേയ രാവണിന്റെ ആ പ്രതികരണം കണ്ടതും അവർക്കരികിലേക്ക് പാഞ്ഞടുത്തു...രാവൺ കൈനീട്ടി വാങ്ങാൻ തുനിഞ്ഞ കോഫി കപ്പ് ഞൊടിയിടയിൽ തന്നെ ത്രേയ തന്റെ കൈയ്യിൽ വാങ്ങി വച്ചു...ത്രേയയുടെ ആ നീക്കം രാവണിലും വേദ്യയിലും ഒരുപോലെ ഞെട്ടലുളവാക്കി.... ഞാൻ ഇന്നലെ തന്നതിന്റെയൊന്നും അർത്ഥം നിവേദ്യ വൈദ്യനാഥന് മനസിലായില്ലാന്നുണ്ടോ......
ത്രേയ അതും പറഞ്ഞ് കോഫി കപ്പിന് മുകളിൽ കൈചേർത്ത് അതിനെ മുറുകെ അടച്ച് പിടിച്ചു നിന്നു.... ത്രേയാ...ദേ കളിയ്ക്കല്ലേ...ഇന്നലെ നീയെന്നെ തല്ലിയ കാര്യം ഞാനിവിടെ ആരോടും പറഞ്ഞിട്ടില്ല....വേണ്ടാന്ന് വച്ചിട്ടാ... അല്ലെങ്കിൽ ഇന്നലെ രാത്രി തന്നെ അതിനുള്ള മറുപടി എന്റെ പപ്പ നിനക്ക് തന്നേനെ... വേദ്യയുടെ ആ പറച്ചില് കേട്ടതും

💬 Comments

View all comments