0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ത്രേയേടെ ചുണ്ടിൽ ഒരു ചിരി പൊട്ടി...അവളതിനെ ഒരു കൈയ്യാലെ മറച്ചു പിടിച്ചു... എടീ വേദ്യേ... അല്ലെങ്കിലും ഇരന്നു വാങ്ങുന്ന അടീടെ കണക്ക് ആരോടും പറയാതിരിക്കുന്നതാ നല്ലത്...കാരണം എന്റെ കൈയ്യീന്ന് പടക്കം പൊട്ടണ പോലെ രണ്ടെണ്ണം വാങ്ങീട്ടാ മോളിന്നലെ ഇവിടെ നിന്നും ഇറങ്ങി പോയതെന്ന് ആരും അറിയില്ലല്ലോ...അതിനി വെറുതെ വല്യച്ഛനെ അറിയിച്ച്...ഈ പൂവള്ളീടെ പൊതുസഭയിൽ വിചാരണ ചെയ്ത്.... മുതിർന്നവർ തൊട്ട് ഇവിടുത്തെ വേലക്കാരെ വരെ അറിയിച്ചാലുള്ള നാണക്കേട് നീയൊന്ന് ഓർത്തു നോക്കിയേ...ഇതാകുമ്പോ നീ സേഫാ...ആകെ ആ രംഗം നേരിൽ കണ്ടത് ഞാനും,രാവണും പിന്നെ നീയുമാ....ഞാനെന്തായാലും നിന്നെ നാണംകെടുത്താനായി ഇത് പുറത്ത് പറയില്ല...നീയും പറയില്ല എന്ന കാര്യത്തിൽ എനിക്ക് ഏറെക്കുറെ വിശ്വാസമുണ്ട്... പിന്നെയുള്ളത് രാവണാ.... ത്രേയ അതും പറഞ്ഞ് രാവണിനെ ഒന്ന് നോക്കിയതും അവനവളെ ചുട്ടെരിക്കാൻ പാകത്തിന് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്ക്വായിരുന്നു..... എന്റെ ഭർത്താവാണെങ്കിലും പറയാതിരിക്കാൻ പറ്റില്ല...ഇവന് ദേഷ്യം വരുമ്പോൾ എന്തൊക്കെയാ കാട്ടി കൂട്ടുന്നേന്ന് പറയാൻ പറ്റില്ല... അതുകൊണ്ട് നീ ഇവനെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാതിരുന്നാൽ മതി... അപ്പോ രാവണും ഇക്കാര്യം പുറത്ത് പറയില്ല...അല്ലേ രാവൺ... ത്രേയ അതും പറഞ്ഞ് രാവണിന്റെ വലത് കൈയ്യിലേക്ക് ഒരു കൈയ്യാൽ മുറുകെ ചുറ്റി പിടിച്ചു നിന്നു... ത്രേയ നീ വെറുതെ കളിയ്ക്കല്ലേ എന്റെ മുന്നിൽ...... വേദ്യ രണ്ടും കല്പിച്ച് ദേഷ്യത്തോടെ ത്രേയയ്ക്ക് നേരെ പാഞ്ഞടുത്തതും ത്രേയ ഉള്ളിലുരുണ്ട് കൂടിയ മുഴുവൻ ദേഷ്യവും ആവാഹിച്ച് കൊണ്ട് കൈയ്യിലിരുന്ന കോഫി കപ്പ് ഒരൂക്കോടെ നിലത്തേക്ക്  വലിച്ചെറിഞ്ഞു...... ത്രേയ....!!!! ആ രംഗം കണ്ടതും രാവണിന്റെ ഉള്ളിലെ ദേഷ്യത്തിന്റെ നിയന്ത്രിണം വിട്ടു...അവൻ ഒരൂക്കോടെ അവന്റെ കൈയ്യിൽ

💬 Comments

View all comments