0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
പിടി മുറുക്കി നിന്ന ത്രേയയുടെ കൈയ്യിനെ കുടഞ്ഞെറിഞ്ഞു... അവളുടെ കൈയ്യിൽ പിടി മുറുക്കി ശക്തിയോടെ വലിച്ച് അവളെ അവന് നേർക്ക് നിർത്തി.....ശേഷം കൈവലിച്ച് ത്രേയയ്ക്ക് നേരെ ഒന്ന് പൊട്ടിക്കാൻ തുനിഞ്ഞതും ത്രേയ പെട്ടെന്ന് നിലത്തേക്ക് കുനിഞ്ഞതും ഒരുമിച്ചായിരുന്നു.....ആ സമയത്തിനുള്ളിൽ തന്നെ രാവണിന്റെ കൈ ഊക്കോടെ ത്രേയയ്ക്ക് പിന്നിലായി നിന്ന വേദ്യയുടെ കവിളിൽ പതിഞ്ഞിരുന്നു.... അടിയുടെ ഒച്ചയും, പുകച്ചിലും കാരണം ഒരുനിമിഷം വേദ്യയ്ക്ക് സ്ഥലകാല ബോധം പോലും നഷ്ടമായി എന്നു വേണം പറയാൻ.... വേദ്യയുടെ കവിളിൽ രാവണിന്റെ കൈയ്യിന്റെ അഞ്ച് വിരൽപ്പാടും പതിഞ്ഞു കഴിഞ്ഞപ്പോഴാണ് അടിച്ച അടി മാറിപ്പോയ കാര്യം രാവണിന് മനസിലായത്.... ആ കുറ്റബോധത്തിൽ കൈ പിന്വലിച്ച് ഒരു ഞെട്ടലോടെ നിന്ന രാവണിന് മുന്നിലേക്ക് ഒരു പുഞ്ചിരിയോടെ ത്രേയ അവതരിച്ചതും അവൾക് പിന്നിൽ നിന്ന വേദ്യ തലകുടഞ്ഞ് സ്ഥലകാല ബോധം വീണ്ടെടുക്ക്വായിരുന്നു....
നിലത്ത് നിന്നും വേഗത്തിൽ ഉയർന്നു പൊങ്ങി നിന്ന ത്രേയ മുന്നിലേക്കും പിന്നിലേക്കും മാറിമാറി നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി....കരണത്ത് തെളിഞ്ഞു നിന്ന തിണർത്ത പാടിൽ തടവി നിന്ന വേദ്യയെ കണ്ടതും അവളുടെ ചിരിയുടെ തോത് കൂടി വന്നു.... എങ്കിലും എന്റെ രാവൺ...നീ ഇമ്മാതിരി അടി അടിക്കേണ്ടിയിരുന്നില്ല.. നിനക്കൊരു കോഫി കൊണ്ടു തന്നു എന്ന തെറ്റല്ലേ ഈ പാവം ചെയ്തുള്ളൂ...അതിന് ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ..... അടിച്ച അടിയിൽ അണപ്പല്ല് വരെ ഇളകിയിട്ടുണ്ടാവും.... ത്രേയ അതും പറഞ്ഞ് വയറിൽ പൊത്തി ചിരിക്കാൻ തുടങ്ങി.... അപ്പോഴേക്കും രാവൺ പല്ലും ഞെരിച്ചു കൊണ്ട് ത്രേയയെ നോക്കി ദഹിപ്പിക്ക്യായിരുന്നു.... കണ്ണീര് അണപൊട്ടി ഒഴുകുന്ന വേദ്യയെ കണ്ടതും മുഖത്തെ ദേഷ്യം അല്പം കുറച്ചു കൊണ്ട്

💬 Comments

View all comments