0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
എവിടെ വരെ പോകുംന്ന് നിശ്ചയമുള്ളത് കൊണ്ട് മൂന്ന് ചായ ട്രേയിലാക്കി ഞാനിവിടെ കൊണ്ട് വച്ചിരുന്നു... അതിലൊന്ന് ഞാൻ കുടിച്ചു... ഒന്ന് ദേ ഗംഗാ നദിപോലെ നിലത്ത് കരകവിഞ്ഞ് ഒഴുകുന്നു... ഇനി ആകെയുള്ള ശേഷിപ്പാ ഇത്... ഇതെന്റെ ഭർത്താവ് സ്വീകരണം.... ത്രേയ അതും പറഞ്ഞ് രാവണിന്റെ കൈപിടിച്ച് ആ ചായക്കപ്പ് അവന്റെ കൈവെള്ളയിലേക്ക് വച്ച് തിരിഞ്ഞു നടന്നു....രാവണിന് നേരെ ഒരു നോട്ടം പോലും നല്കാതെ റൂം വിട്ടു നടന്ന അവളെ അവനത്ഭുതത്തോടെ നോക്കി നിന്നു.... അവന്റെ കണ്ണെത്തും ദൂരത്ത് നിന്നും അവള് നടന്നകന്നതും രാവണിന്റെ നോട്ടം കൈയ്യിലിരുന്ന ചായക്കപ്പിലേക്ക് പാഞ്ഞു... കപ്പിൽ പതിച്ചു വച്ചിരുന്ന സ്മൈലി sticker കണ്ടതും രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... അതുവരെയും ത്രേയയോട് തോന്നിയ എല്ലാ ദേഷ്യവും ശമിപ്പിച്ചു കൊണ്ട് ആവിപാറുന്ന ആ ചായയുടെ സുഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചെടുത്തു.... ശേഷം ഒരു പുഞ്ചിരിയോടെ ചായക്കപ്പ് ചുണ്ടോട് ചേർത്ത് അതിൽ നിന്നും ഒരു കവിൾ ചായ ഉള്ളിലാക്കി....ത്രേയ പണ്ട് നല്കിയിരുന്ന മസാല ചായയുടെ രുചി വർഷങ്ങൾക്കു ശേഷം അവന്റെ ശരീരത്തേയും മനസിനേയും ഒരുപോലെ ഉണർത്തി.... രാവണിന് ഏറെ പ്രീയപ്പെട്ട ആ രുചിയെ ലഹരി പദാർത്ഥങ്ങൾ വേട്ടയാടിയ അവന്റെ നാവിലെ രസമുകുളങ്ങൾ ചൂടോടെ ആവാഹിച്ചെടുത്തു... താൻ അന്നുവരെ ദിനചര്യ ആക്കിയിരുന്ന ലഹരി വസ്തുക്കളുടെ ഉന്മാദത്തിനും അപ്പുറം അവ ഒരു പ്രത്യേക അനുഭൂതി പകരുന്നുണ്ടായിരുന്നു.... കണ്ണുകളടച്ച് ഓരോ കവിൾ ചായയും ആസ്വദിച്ച് കുടിച്ചു കൊണ്ട് നിന്ന രാവണിനെ നോക്കി ത്രേയ റൂമിന് പുറത്ത് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിൽക്ക്വായിരുന്നു.... ആ കാഴ്ച അവളുടെ കണ്ണിനും

💬 Comments

View all comments