0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
തുടങ്ങി...അവളാ ദേഷ്യത്തിൽ തന്നെ കരണത്ത് കൈ ചേർത്ത് കൊണ്ട് ത്രേയയെ ദഹിപ്പിച്ചൊന്ന് നോക്കി തിരികെ നടന്നു...റൂമിന്റെ ഡോറ് ശക്തിയിൽ വലിച്ചടച്ച് കൊണ്ട് വേദ്യ റൂം വിട്ടിറങ്ങിയതും ത്രേയയുടെ ചുണ്ടിൽ ഒരു വിജയിച്ചിരി വിരിഞ്ഞു....അവളാ ചിരിയോടെ തന്നെ രാവണിന് നേർക്ക് ലുക്ക് വിട്ടു.... എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് മനസിലായില്ലേ ഭർത്താവേ.... ത്രേയ ഇരു പുരികങ്ങളും ഉയർത്തി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണവളെ തറപ്പിച്ചൊന്ന് നോക്കി അവളിലെ പിടി അയച്ച് ഒരൂക്കോടെ മുഖം തിരിച്ചു നടക്കാൻ ഭാവിച്ചു.... ഏയ്...നിന്നേ..one minute... ത്രേയ അതും പറഞ്ഞ് രാവണിന് മുന്നിലേക്ക് വന്നു നിന്ന് അവനെ അവിടെ തടുത്തു നിർത്തി...
രാവിലെ എന്നും കോഫി കുടിയ്ക്കുന്നത് ശീലമാണെന്ന് പറഞ്ഞല്ലോ... പക്ഷേ ഇനിയത് വേണ്ട...കാരണം ഈ ബെഡ് കോഫിയിലും ചെറിയൊരു തരം ലഹരിയുണ്ട്... എന്റെ ഭർത്താവ് ആ പഴയ രാവണായാൽ മതി... ത്രേയ അതും പറഞ്ഞ് രാവണിന്റെ ബനിയനിൽ ഇരുകൈയ്യാലെ മുറുകെ പിടിച്ചു കൊണ്ട് അവനെ അവളോട് ചേർത്ത് അവന്റെ മുഖത്തേക്ക് തന്നെ പുഞ്ചിരിയോടെ ഉറ്റുനോക്കി നിന്നു.... ഈ രാവണിനെ ത്രേയയ്ക്ക് തീരെ....തീരെ...തീരെ... ഇഷ്ടമല്ല.... അതുകൊണ്ട് എന്റെ രാവണിപ്പോ നല്ല കുട്ടിയായി ഈ ത്രേയ സ്നേഹത്തോടെ ഉണ്ടാക്കി കൊണ്ടു വന്ന ഒരു ചൂട് ചായ കുടിയ്ക്കണം... ത്രേയ അതും പറഞ്ഞ് രാവണിൽ നിന്നുള്ള പിടി അയച്ച് ടേബിളിന് ഒരു കോർണറിലായി ഭദ്രമായി അടച്ച് വച്ചിരുന്ന ഒരു കപ്പ് ചായ എടുത്ത് രാവണിന് നേരെ നടന്നു ചെന്നു.... പ്ലീസ് ഇതും കൂടി നിലത്ത് എറിഞ്ഞുടയ്ക്കല്ലേ രാവൺ..ഇനി താഴെ ചായ ഉണ്ടാക്കിയതില്ല...ഇത് അവസാനത്തേതാ... നിന്റെ ദേഷ്യം

💬 Comments

View all comments