0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 534
താളത്തിൽ കുലുങ്ങി ചിരിച്ചു... മോളെന്താ നേരത്തെ പറഞ്ഞേ... ഞാൻ ആൺകുട്ടി അല്ലാന്നോ...ഒന്നൂടെ പറഞ്ഞേടീ നീയത്.... അത് ഞാൻ അപ്പോഴത്തെ ഒരു ഇതിന് പറഞ്ഞതല്ലേ രാവൺ.. എന്റെ സിങ്കക്കുട്ടിയല്ലേ നീ... ഈ സോപ്പ് നീ നിന്റെ അച്ഛൻ ആ പാവം വേണുമാമയോട് പറഞ്ഞാ മതി... ഞാൻ രാവണാ...!!! അവനതും പറഞ്ഞ് അവളിലെ പിടി ഒന്നുകൂടി ചേർത്ത് മുറുക്കിയതും ത്രേയേടെ കൈ രാവണിന്റെ നെഞ്ചിലേക്ക് ചേർന്നു.....അവളുടെ ചുണ്ടിൽ ഞൊടിയിട നേരം കൊണ്ട് നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞിരുന്നു.... എങ്കിലും രാവണിന് മുന്നിൽ അവളത് മറച്ചു പിടിച്ചു... രാവൺ..നീയിപ്പോ ആകെ മാറിയിരിക്ക്യാ...ഒരു bad boy ആയി മാറി... പണ്ടൊക്കെ എന്ത് പാവമായിരുന്നു... ഇപ്പോ തനി വൃത്തികെട്ടവൻ... മര്യാദയ്ക്ക് കൈ എടുത്തേ.... ഒരു ശാസനയോടെ അവളവന്റെ കൈ അയയ്ക്കാൻ കിണഞ്ഞ് പരിശ്രമിയ്ക്കും തോറും ഒരു പുഞ്ചിരിയോടെ അവനാ പിടി മുറുക്ക്വായിരുന്നു.... നീ നേരത്തെ ബെറ്റ് വച്ച് പോയത് ഓർമ്മയുണ്ടോ...നീ തോറ്റാൽ ഈ കാർകൂന്തൽ മുറിച്ചു കളഞ്ഞോളാംന്ന്.... അതും പറഞ്ഞ് രാവൺ ഒരുകൈയ്യാലെ അവൾടെ മുടിയൊന്ന് തഴുകിയെടുത്തു.... അത്...അതാ ശന്തനു...അവൻ കാരണമല്ലേ...നിന്റെ വാലല്ലേ അവൻ...നീ ജയിക്കാൻ വേണ്ടി അവനൊപ്പിച്ച പ്ലാനല്ലേ അത്... ആയിക്കോട്ടെ... എന്ത് പ്ലാനായാലും മോള് തോറ്റോ... അപ്പോ എനിക്ക് ഇത് മുറിച്ചു കളയാനുള്ള റൈറ്റുണ്ട്.... രാവൺ അതും പറഞ്ഞ് പോക്കറ്റിൽ കരുതിയിരുന്ന കത്രിക എടുത്ത് ഒരു ചിരിയോടെ ത്രേയയുടെ മുഖത്തേക്ക് നോട്ടം പായിച്ചു... കത്രിക മുടിയിലേക്ക് തൊട്ടതും ത്രേയ ആകെയൊന്ന് കുതറാൻ ശ്രമിച്ചു...രാവണതിനേം തടുത്തു കൊണ്ട് കട്ട് ചെയ്യാനായി ഭാവിച്ചു... രാവൺ.... പ്ലീസ്... പ്ലീസ്...മുറിയ്ക്കല്ലേ...മുറിക്കല്ലേ....നിന്റെ ത്രേയെ കാണാൻ പിന്നെ ഒരു ഭംഗിയും ഉണ്ടാവില്ല...

💬 Comments

View all comments