0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 514
ഭാവം ഫിറ്റ് ചെയ്ത് നിന്ന വൈദിയെ പ്രഭയും ഭയപ്പാടോടെ നോക്കി കണ്ടു.... രാഘവേന്ദ്രാ... തീർത്തു കളഞ്ഞേക്കടാ ഇവറ്റകളെ..... വൈദീടെ സ്വരം അവിടെ ഉയർന്നു കേട്ടതും അയാൾക്ക് പിന്നിൽ നിന്ന കറുത്ത രൂപങ്ങൾ കോപത്തോടെ മാധവിനും ഭാര്യക്കും നേരെ പാഞ്ഞു.....മാധവ് തടയാൻ ശ്രമിച്ചെങ്കിലും ആ ബലവാന്മാർക്ക് മുന്നിൽ അയാൾ അടിപതറുകയായിരുന്നു...വൃന്ദയ്ക്കും കുഞ്ഞുങ്ങൾക്കും മുന്നിൽ വച്ച് തല്ലി ചതയ്ക്കുന്ന മാധവിനെ ചുണ്ടിൽ നിറഞ്ഞു നിന്ന പുഞ്ചിരിയോടെ വൈദി നോക്കി കണ്ടു..... ഒടുവിൽ തല്ലിച്ചതച്ചവശനാക്കിയ മാധവിനെ വൈദിയ്ക്ക് മുന്നിലേക്ക് എറിയപ്പെടുമ്പോൾ അയാളുടെ ഭാര്യയും കുട്ടികളും അലമുറയിട്ടു കരയുകയായിരുന്നു....അതിനെ കണ്ടില്ലാന്നു നടിച്ചു കൊണ്ട് വൈദി നിലത്ത് വീണു കിടന്ന മാധവിന്റെ ഷർട്ടിൽ പിടി മുറുക്കി മുകളിലേക്ക് ഉയർത്തി നിർത്തി..... നിനക്ക് പൂവള്ളി മനേടെ പകുതി അവകാശം വേണം അല്ലേടാ...??? വൈദീടെ ആ ചോദ്യം കേട്ടതും വൃന്ദയും മാധവും ഒരുപോലെ സ്തബ്ദരായി നിന്നു... തരാം... നിനക്ക് തരാം ഞാൻ... വൈദി അതും പറഞ്ഞ് കൈയ്യിൽ കരുതിയ നീണ്ട കഠാര മുറുകെ പിടിച്ചു... വേണ്ട വൈദീ...എന്നെ ഒന്നും ചെയ്യരുത്.... എനിക്ക് വേണ്ട...ഒരവകാശവും വേണ്ട... പ്ലീസ്...എന്നെ...എന്നെ വിട്ടേക്കൂ...പ്ലീസ്... ഞാൻ കാല് പിടിയ്ക്കാം... വൈദീടെ പിടിയിൽ നിന്നുകൊണ്ട് തന്നെ മാധവ് വൈദീടെ കാലിൽ തൊടാനായി കുമ്പിട്ടു... പക്ഷേ അതിനെ തടുത്തു കൊണ്ട് വൈദി അയാളെ ഒന്നുകൂടി ഒന്നുലച്ചുയർത്തി.... വേണ്ടെടാ...ഇനി ഈ താഴ്മയും കരച്ചിലും ഒന്നും വേണ്ട....ശത്രുവിനെ വിശ്വാസിച്ചാലും മരണത്തെ മുന്നിൽ കണ്ട മിത്രത്തെ വെറുതെ വിടരുതെന്നാ എന്റെ പോളിസി...നമ്മൾ വളരെ ആരോഗ്യകരമായ ഒരു സന്ധി സംഭാഷണം നടത്തിയിരുന്നു...അന്നും നിന്റെ ആവശ്യം പൂവള്ളി മന തന്നെ...അന്ന് നിനക്ക് മുന്നിൽ ഒരു

💬 Comments

View all comments