0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 515
ചിരിയോടെ ഇരുന്ന് തന്നത് എല്ലാം അംഗീകാരിച്ചു കൊണ്ടാണെന്ന് കരുതിയോ നീ....
ഇങ്ങനെ ഒന്ന് മനസിൽ കണ്ട് തന്നെയാടാ...അത് കേട്ടതും വൃന്ദ ഗുണ്ടകളിൽ നിന്നും കുതറി മാധവിനടുത്തേക്ക് പാഞ്ഞു...അവരുടെ അലർച്ചയും കരച്ചിലും അവിടമാകെ അലയടിച്ചു... കൈയ്യിലിരുന്ന കുഞ്ഞുങ്ങളെ മുന്നിൽ കണ്ട കറുത്ത രൂപങ്ങൾ അപഹരിച്ചതും വൃന്ദയ്ക്കൊപ്പം മാധവും അലറിക്കരഞ്ഞു....കുട്ടികളുടെ നിലവിളിയും അവിടമാകെ മുഴങ്ങിയതും ചുണ്ടിൽ പടർത്തിയ പുഞ്ചിരിയെ ഒരു കൊലച്ചിരിയാക്കി മാറ്റി വൈദിയുടെ കഠാര മാധവിന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി....കടുത്ത വേദന അലതല്ലിയ വെപ്രാളത്തിൽ അയാളുടെ കരങ്ങൾ വൈദിയുടെ ഷർട്ടിലേക്ക് പിടി മുറുക്കി...ആ പിടി മുറുകുന്നതിന് അനുസരിച്ച് വൈദിയുടെ കൈയ്യിലെ കഠാര ശക്തിയായി ഒന്നുകൂടി മാധവിന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി.... വീണ്ടും വീണ്ടും ആ പ്രഹരം മാധവിൽ വേദനയും അലർച്ചയും ഉളവാക്കി...പിന്നീടത് ചെറിയ മുരൾച്ചകളായി ചുരുങ്ങിയതും കണ്ണുകൾ കൂമ്പിയടഞ്ഞ് മാധവ് നിലം പതിച്ചു... ചുണ്ടിൽ ശേഷിച്ച പുഞ്ചിരിയോടും അടങ്ങാത്ത പകയോടും വൈദി മാധവിനെ കാൽപ്പാദത്തിൽ നിന്നും അല്പം മുന്നോട്ട് ചവിട്ടി മാറ്റി......ജീവനറ്റ ആ ശരീരം അപ്പോഴേക്കും വൈദിയിൽ നിന്നും വിട്ടകന്ന് ദൂരേക്ക് പോയിരുന്നു....വൃന്ദയുടെ അലർച്ചയും, കരച്ചിലും ആ രാത്രിയെ ഉണർത്തി...തന്റെ കൈയ്യിൽ ഭദ്രമായി ഉറങ്ങിയിരുന്ന പൊടിക്കുഞ്ഞിന്റെ ജീവനറ്റ ശരീരം കൂടി കൺമുന്നിൽ ദൃശ്യമായതും അവർ തലതല്ലി കരയാൻ തുടങ്ങി... അതിനെല്ലാം സാക്ഷിയായി പ്രഭയും വൈദിയും പൂവള്ളി മനയിൽ തന്നെയുണ്ടായിരുന്നു..... ഒടുവിൽ അവരുടെ മകനെ കൂടി കൊലക്കത്തിക്ക് ഇരയാക്കാൻ തുടങ്ങിയതും വൃന്ദ ഒരുതരം പരിഭ്രാന്തിയോടെ ആഘ്രോഷിക്കാൻ തുടങ്ങി..... കൂടെയുണ്ടായിരുന്ന കറുത്ത രൂപങ്ങളുടെ കഴുകൻ കണ്ണുകൾ വൃന്ദയുടെ ശരീരത്തിലേക്ക് പാഞ്ഞതും അതിന്റെ അർത്ഥം മനസിലാക്കിയ പോൽ വൈദി ഒരു പുഞ്ചിരിയോടെ അവർക്ക് മൗനാനുവാദം നല്കി.....

💬 Comments

View all comments