Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]
എനിക്ക് വിശ്വാസമാണ്.
അവൾ അത് പറഞ്ഞപ്പോ തന്നെ എൻ്റെ മുഖം നല്ല ട്യൂബ് ലൈറ്റ് ഇട്ട പോലെ തെളിഞ്ഞു
അവൾ പറഞ്ഞു തുടങ്ങി..
ഹസീന : ഞാനിപ്പോ എൻ്റെ വാപ്പിടെ കൂടെയ ,എൻ്റെ വാപ്പിച്ചി ആണ് എൻ്റെ എല്ലാം ഞാൻ ഒരു കാരണവെച്ചാലും എൻ്റെ വാപ്പിയെ സങ്കടപെടുതില്ല .
എൻ്റെ വാപ്പിച്ചിക്ക് ഗൾഫിൽ ആയിരുന്നു ജോലി ഇപ്പോ നാട്ടിൽ ആണ് . ബസ് ഉണ്ട് വാപ്പിച്ചിക്ക് ഇപ്പൊ വാപ്പിച്ചി എനിക്ക് വേണ്ടിയാണ് ഗൾഫിലെ നല്ല ജോലി കളഞ്ഞു നിക്കുന്നു കാരണം എൻ്റെ ഉമ്മ ആണ്. ഉമ്മയുടെ കാര്യത്തിൽ പറ്റിയ അബത്തം എൻ്റെ കാര്യത്തിൽ പറ്റരുത്തെന്ന്. എൻ്റെ ഉമ്മയും വാപ്പിച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ് വാപ്പിച്ചിക്ക് ഉമ്മാനെ കാളും നിറം കുറവാണ് പക്ഷേ സുന്ദരൻ ആണ് .
അങ്ങനെ ഞങ്ങൾ പുതിയ ഒരിടത്ത് വീടുമാറി അവിടെ അടുത്തൊരു ടാക്‌സിക്കാരൻ ഇക്കയുണ്ട് ഉമ്മയേക്കാൾ ഒരു 6 വയസ്സ് ഇളയതാണ് എല്ലാ സമയവും ഉമ്മച്ചിയെ ബ്യൂട്ടി പാർലറിൽ വാപ്പിച്ചിയാ ഇക്കാടെ കൂടെ ആണ് പോകാൻ സമ്മതിക്കുക.പുള്ളി നല്ല നിസ്കാരം ഒക്കെ ഉള്ള ഒരു വ്യക്തി ആയിരുന്നു പിന്നെ വാപ്പിച്ച് നാട്ടിൽ വരുമ്പോ പുള്ളി ആണ് എയർപോർട്ടിൽ നിന്നുകൊണ്ടുവന്നിരുന്നത് .പുള്ളി എയർപോർട്ടിൽ ആണ് ടാക്സി ഓടിക്കുന്നത് അങ്ങനെ വാപ്പിച്ചിക്കു ഇഷ്ടപ്പെട്ടു കൂട്ടായതാണ് .
അങ്ങനെ വാപ്പിചി ഗൾഫിൽ പോകുമ്പോ പുള്ളിടെ വീട്ടിൽ നിന്നും ഭക്ഷണം ഒക്കെ കൊടുത്ത് വിടും പക്ഷേ അതിന് പകരം എൻ്റെ ഉമ്മയെ കൂടെ കൊണ്ടുപോകും എന്ന് കരുതിയില്ല .
ഞാൻ ഒരിക്കലും കരുതിയില്ല ഉമ്മ അങ്ങനെ ഉള്ള സ്ത്രീ
💬 Comments
View all comments