Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]
ആണെന്ന് നാട്ടിൽ ഉള്ള ചിലരൊക്കെ അവർ തമ്മിൽ ഉള്ള ബന്ധം ശെരിയല്ല എന്ന് വാപ്പിയോട് പറഞ്ഞിരുന്നു പക്ഷേ ഉമ്മയോടുള്ള പ്രണയവും വിശ്വാസവും കാരണം അത് എന്ന് ചെവി കൊണ്ടില്ല.പക്ഷേ എന്നാൽ ഉമ്മ അയാളുടെ കൂടെ പോയപ്പോ നാട്ടുകാർ വാപ്പിച്ചിയെ ആണ് കൂടുതൽ പഴി പറഞ്ഞെ അയാളും കൂടെ അറിഞ്ഞു കൊണ്ടാണ് അവള് പോയത് ഇനി മകളെ കൂടെ അയാളു ആരുടെയെങ്കിലും കൂടെ വിടും എന്നൊക്കെ .
അന്ന് മുതൽ വാപ്പിച്ചി എന്തോ കൂടുതൽ കരുതലോക്കെ എന്നോട് കാണിക്കുന്നു അപ്പോ എനിക്ക് മനസ്സിലായി വാപ്പിച്ചിക്ക് എൻ്റെ കാര്യത്തിൽ വല്യ ആശങ്ക ഉണ്ടെന്ന് .
അങ്ങനെ ഞാൻ തന്നെ ഉറപ്പിച്ചു എടുത്ത് ഞാൻ എൻ്റെ വാപ്പിക്ക് വാക്ക് കൊടുത്ത തീരുമാനം ആണ് ഞാൻ ആരുടെ കൂടെയും പ്രണയിച്ചു ഓടിപോകില്ല എന്ന് .പിന്നെ പ്രേമം എന്നുള്ളതിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വിരക്തി.
" എന്ത് നാട്ടുകാരാണ് അവിടുത്തെ ഒരു സ്ത്രീയും വേറെ ഒരു ഇരണംകെട്ടവനും കൂടെ എന്തോ കാണിച്ചു കൂട്ടിയതിനു പാവം മകളെയും അവരെ സ്നേഹിച്ച ആ നല്ല മനുഷ്യനെ ഒക്കെ കുറ്റപ്പെടുത്തി
പുച്ചിക്കുന്നവർ ഇവരൊക്കെ എന്ത് നാട്ടുകാർ.അപ്പോ എൻ്റെ നാട്ടുകാരെ പറ്റി ഞാൻ ഓർത്തു ഇവളെ എൻ്റെ പെണ്ണായി നാട്ടിൽ കൊണ്ടുപോകണം അവിടെ അവക്ക് ഇഷ്ടപ്പെടും " ഞാൻ മനസ്സിൽ കരുതി
അജു: എന്തായാലും നിന്നെ കെട്ടുന്നവൻ ഭാഗ്യവാനാണ് .കാരണം സ്വന്തം വാപ്പിയെ ഇത്രയും സ്നേഹിക്കുന്ന ,വാക്കിന് വില കൊടുക്കുന്ന സുന്ദരിക്കുട്ടിയെ കിട്ടുന്നവൻ അവനു ഭാഗ്യം ഉണ്ട്.
ഹസീന : കളിയാക്കണ്ട( എന്നും പറഞ്ഞു കോക്രി കാണിച്ചു ചിരിച്ചു
💬 Comments
View all comments