Chapter Title : രചനയുടെ വഴികൾ [അപരൻ]
" രാജഭരണക്കാലമല്ലേ. ഇലക്ട്രിക് ഫ്രിഡ്ജ് പറ്റില്ല. അതാ..." മുറി കാണിക്കാൻ വന്ന തോഴി പറഞ്ഞു.
വീഞ്ഞപ്പെട്ടി തുറന്നു നോക്കി.
വിവിധയിനം പഴങ്ങൾ... നാട്ടിലെങ്ങും കിട്ടാത്ത പാളയംകോടൻ പഴം, പപ്പായ, ഒതളങ്ങ ... എല്ലാമുണ്ട് ...
പെട്ടിയുടെ ഒരു വശത്ത് കുപ്പികൾ അടുക്കി വച്ചിരിക്കുന്നു...
ഓരോന്നായി എടുത്തു നോക്കി.
ഷിവാസ് റീഗൽ, ജോണി വാക്കർ, ബാക്കാർഡി, ജവാൻ... പിന്നെ ബിസ്ലേരി വാട്ടറും സോഡയും.
" എസി ഇല്ല അല്ലേ " ഞാൻ നിരാശ മറച്ചു വച്ചില്ല.
രാവിലെ തൊട്ട് ചന്ത നിരങ്ങി നടക്കുന്ന ശീലമായിപ്പോയതിനാൽ ഏസി ഇല്ലാതെ പറ്റില്ല.
" രാജഭരണക്കാലം..." തോഴി ഓർമ്മിപ്പിച്ചു.
" അപ്പോ ഉഷ്ണത്തിന് എന്തു ചെയ്യും "
" കൂളറുണ്ട്. ഭിത്തിയിൽ കാണുന്ന ഈ ചക്രം തിരിച്ചാൽ മതി. മേളിലുള്ള പൈപ്പീന്നു വെള്ളം ദേഹത്തോട്ടു ചീറ്റും. ലീക്കാ... നനഞ്ഞു കഴിയുമ്പം ഞങ്ങളു വീശിത്തരാം. തണുത്തോളും..."
" തണുപ്പാണെങ്കിലോ."
തോഴിമാർ രണ്ടും മറുപടി പറയാതെ ചിരിച്ചു.കൂട്ടത്തിലെ തടിച്ചിയായ തോഴി ചുണ്ടു കടിച്ച് സ്ഥൂലനിതംബം രണ്ടുവശത്തേക്കും വെട്ടിച്ചു.
തൂലികയ്ക്കു പണിയാകും... ഞാൻ ചിന്തിച്ചു.
എനിക്കും ഭാര്യയ്ക്കും പ്രത്യേകം പ്രത്യേകം മുറികളായിരുന്നു.
"സർഗ്ഗചേതന തളരേണ്ട". മന്ത്രി പറഞ്ഞു, " പിന്നെ സൃഷ്ടി നടത്താൻ മുട്ടുകയാണെങ്കിൽ ഭാര്യയുടെ മുറിയിൽ പോകാം"
പരിചാരണത്തിനു നിയോഗിക്കപ്പെട്ട തോഴിമാരെ രണ്ടിനേയും നോക്കിയപ്പോൾ ഈ അറേഞ്ച്മെന്റ് ആണു നല്ലതെന്നു തോന്നി...
നേരം ഉച്ച കഴിഞ്ഞെങ്കിലും യാത്രാക്ഷീണം മാറ്റാൻ ഒന്നു കുളിച്ചു കളയാം. അറ്റാച്ഡ് ബാത്റൂമുണ്ട്.
" നാലുമണിക്ക് കോഴി കൂവും. അപ്പോൾ പള്ളിക്കാപ്പി രാജാവിനോടൊപ്പം. റെഡിയായി ഇരിക്കണം " മന്ത്രി.
പകൽ നാലുമണിക്ക് കൂവുന്ന കോഴി.
മുഖത്തെ കൺഫ്യൂഷൻ കണ്ട മന്ത്രി പറഞ്ഞു,
" അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത കോഴിയാ. നമ്മുടെ പകൽ നാലുമണി അവിടെ രാത്രി നാലാ..." മന്ത്രി പോയി.
" ഞങ്ങൾ കുളിപ്പിച്ചു തരണോ സാഹിത്യകാരാ " തോഴിമാർ ചോദിച്ചു.
" ഇപ്പം വേണ്ട. സമയമില്ല. രാത്രിയിൽ മതി "
തന്നെത്താൻ കുളിച്ചു.
കൃത്യം നാലുമണിയായപ്പോൾ അമേരിക്കൻ കോഴി കൂകുന്നത് കേട്ടു.
തോഴിമാർ എന്നെ കൊട്ടാരഭോജനശാലയിലേക്കു നയിച്ചു.
ഡൈനിംഗ് ടേബിളിന്റെ മുഖ്യസ്ഥാനത്ത്
💬 Comments
View all comments