Chapter Title : രചനയുടെ വഴികൾ [അപരൻ]
രാജാവ് ഇരിപ്പുണ്ട്. വായിൽ കുത്തിക്കയറ്റിയ നെയ്യപ്പം. കൈ കൊണ്ടു ആംഗ്യം കാണിച്ച് ഇരിക്കാൻ പറഞ്ഞു. അപ്പോഴേക്ക് ഭാര്യ മറ്റു കുടുംബാങ്ങൾ ഇവരെത്തി.
നെസ്കഫേ, നെയ്യപ്പം, അരിയുണ്ട, മുറുക്ക്, പരിപ്പു വട, കട്ലറ്റ്...
രാജാവും മന്ത്രിയും തീറ്റ മത്സരത്തിലാണ്...
ഇടയ്ക്ക് എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
കാപ്പിക്കു ശേഷം രാജാവുമൊത്ത് ഉദ്യാനത്തിലൂടെ കുറേ നേരം ഉലാത്തി. എന്തായാലും നമ്മെ രാജാവിനു ' ക്ഷ' പിടിച്ചു.
നടത്തത്തിനു ശേഷം കൊട്ടാരംവക തെങ്ങിൻതോപ്പിലെത്തി.
രണ്ടു ഭടന്മാർ ' സ്ലായ്പ്' മായി എത്തി.
എന്നെ വിസ്മയിപ്പിച്ച് രാജാവ് സ്ലായിപ്പിട്ട് അടുത്തുള്ള തെങ്ങിലേക്ക് വലിഞ്ഞു കയറി...
മുഖത്തുദിച്ച ചോദ്യഭാവം കണ്ട് മന്ത്രി പറഞ്ഞു,
" തെങ്ങു കയറാൻ ആളെ കിട്ടില്ല. അതുകൊണ്ട് രാജാവു തന്നെ കയറും "
തെങ്ങിൽ കയറുന്ന രാജാവിന്റെ തൊട്ടു പുറകേ അതേ തെങ്ങിൽ രണ്ടു ഭടന്മാരും കയറുന്നു !
" മഹാരാജന് കയറാനേ അറിയൂ. ഇറങ്ങാനറിയില്ല " മന്ത്രി വീണ്ടും പറഞ്ഞു.
തേങ്ങയിട്ടതിനു ശേഷം രാജാവ് രണ്ടു കയ്യും വിട്ട് താഴേക്കിരുന്നു. കൃത്യം പുറകേ കയറിച്ചെന്ന ഭടന്മാരുടെ മുതുകത്ത്...
തടിയൻ രാജാവിന്റെ ഭാരം മൂലം ഭടന്മാർ നെഞ്ചുരച്ച് ശരവേഗത്തിൽ ഭൂമിയിൽ മൂക്കുംകുത്തി ലാൻഡു ചെയ്തു. ഭടന്മാരുടെ പുറത്തു തന്നെ വീണതു കൊണ്ടു രാജാവിനൊന്നും പറ്റിയില്ല. ഉരുണ്ടുപിരണ്ടെഴുന്നേറ്റ രാജാവ് തിരുക്കുണ്ടികളിലെ പൊടി തട്ടി വിജയശ്രീ ലാളിതനായി ചിരിച്ചു.
" ഇതാ ഞാൻ പറഞ്ഞത് തെങ്ങു കയറാൻ ആളെ കിട്ടില്ലാന്ന്. ഭടന്മാര് ഭൂരിഭാഗവും ആശുപത്രിയിലാ..." മന്ത്രി.
തെങ്ങിൻ ചുവട്ടിൽ വീണു കിടന്ന രണ്ടു ഭടന്മാരെയും സഹഭടന്മാർ എടുത്ത് അപ്പോൾ അവിടെയെത്തിയ ആംബുലൻസിലെടുത്തിട്ടു.
" മിനിമം അഞ്ചു തെങ്ങെങ്കിലും കയറാതെ രാജാവ് അടങ്ങില്ല " മന്ത്രി പറഞ്ഞു.
തുടർന്ന് നാലു തെങ്ങിൽ കൂടി രാജാവ് വിജയശ്രീലാളിതനായി കയറുകയും എട്ടു ഭടന്മാർ കൂടി ആംബുലൻസിലെത്തുകയും ചെയ്തു.
അതിനുശേഷം രാജാവു കൈയും കാലും കഴുകാൻ പോയി.
മന്ത്രി എന്നോടു മന്ത്രിച്ചു,
" വിവാഹത്തിനു മുമ്പ് ഒരു നാൾ രാജാവ് അയൽരാജ്യത്ത് ആറ്റിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ കുളിസീൻ ഒളിച്ചു കാണുകയായിരുന്നു. നാട്ടുകാരു പിടികൂടി ഒരു തെങ്ങിൽ കെട്ടിയിട്ടു. എന്നിട്ടു പത്രക്കാരെ വിളിക്കാൻ
💬 Comments
View all comments