0%

Chapter Title : രചനയുടെ വഴികൾ [അപരൻ]

Author : aparan Read All Parts 239

അടിച്ച് ഞങ്ങളോടൊപ്പം രാജ്ഞിയും അത് അകത്താക്കി...

സംഭവം ഉഗ്രൻ... അത്യുഗ്രൻ.

ഇരുന്ന ഇരിപ്പിൽ ഒന്നിനു പുറകേ ഒന്നായി മൂന്ന് കോക്ടെയിൽ അകത്തായി. പക്ഷേ രാജാവ് നിർത്തിയില്ല. പിന്നെയും രണ്ടെണ്ണം കൂടി വിഴുങ്ങി. രാജാവ് ഉഗ്രൻ കീറാണെന്നു മനസ്സിലായി...

ജവാൻ റം, ബാക്കാർഡി റം, കോണ്യാക്, ലൈംകോർഡിയൽ, കരിക്ക്, മേമ്പൊടിയായി മീതെ കള്ളും അരിഞ്ഞ ഒലിവും... ശരീരമാകെ ചൂടായി.

അഞ്ചു മിനിറ്റിനകം രാജാവ് ഫ്ലാറ്റ്... ഭടന്മാർ രാജാവിനെ താങ്ങിയെടുത്ത് കൊട്ടാരത്തിനകത്തേക്കു പോയി. ഞാനും മന്ത്രിയും റാണിയും അവശേഷിച്ചു.

" സാഹിത്യകാരാ ഈ റാണി എങ്ങനാ റാണി ആയതെന്നറിയാമോ "

മന്ത്രി ഫോമിലായി. രാജ്ഞി ചിരിച്ചതേയുള്ളൂ...

നാവു കുഴഞ്ഞു മന്ത്രി പറഞ്ഞ വാക്കുകളിൽ നിന്നും ഞാൻ ഊഹിച്ചെടുത്തതാണ് ഇത് ;

കുക്കുടസംഭോഗൻ രാജാവാകുന്നതിനു മുമ്പ് വെറും കുമാരൻ കുക്കുടനായിരുന്ന കാലം. കുക്കുടന്റെ പിതാശ്രീ ശാർദ്ദൂലവിക്രീഡിതൻ മഹാരാജായി ഇരുന്നും നിന്നും കിടന്നും രാജ്യം ഭരിക്കുന്ന കാലം.

ശാർദ്ദൂലവിക്രീഡിതൻ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത അറുപിശുക്കൻ. കൊട്ടാരത്തിൽ നിന്നും എന്നും റേഷനായി കിട്ടുന്ന രണ്ടു പെഗ് വൈൻ കൊണ്ട് കുമാരന് മതിയാകാതെ വന്നു.

ശരിക്കൊന്നു പൂസാകണം. എന്താണു വഴി. കുമാരൻ ചിന്തിച്ചു.

കൊട്ടാരത്തിനു പുറത്ത് പുറമ്പോക്കിൽ കള്ളുഷാപ്പു നടത്തുന്ന അക്രമൻ പിള്ളയാണ് കുമാരന്റെ അഴൽ അകറ്റിയത്.

" കുമാരന് എന്റെ ഷാപ്പിൽ നിന്നും എപ്പോ വേണേലും എത്ര കള്ളു വേണേലും കുടിക്കാം " പിള്ള കുമാരനോട് പറഞ്ഞു.

കുക്കുടൻ പില്ക്കാലത്ത് രാജാവാകുമ്പോൾ നാലഞ്ചു ഫൈവ്സ്റ്റാർ ബാറുകൾ ഒപ്പിക്കാം എന്നുള്ള സദുദ്ദേശമായിരുന്നു പിള്ളയ്ക്ക്.

ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്ത അറബിയുടെ കഥ അക്രമൻ പിള്ളയ്ക്ക് അജ്ഞാതമായിരുന്നു.

കുക്കുടകുമാരന്റെ ഒടുക്കത്തെ കുടി കാരണം കള്ളു തീർന്ന് കടം കയറി കുത്തുപാളയെടുത്ത പിള്ള തെങ്ങിൽ നിന്നും താഴേക്കു ചാടി ആ തെങ്ങിന്റെ തന്നെ തൈയ്ക്കു വളമായിത്തീർന്ന കഥ പാണന്മാർ പാടാതെ വിട്ട പാട്ടായിത്തീർന്നു.

പിള്ളയുടെ ഷാപ്പിലെ കൊടുപ്പുകാരി - എന്നു വച്ചാൽ കള്ളും കറിയും എടുത്തുകൊടുപ്പുകാരി - ആയിരുന്നു മാധവി.

ഷാപ്പിന്റെ പിറകിൽ കുമാരനു മാത്രമായുള്ള പ്രൈവറ്റ് റൂമും പിള്ള നടപ്പിലാക്കി.

അടിച്ചു പൂസായ ഒരു നാൾ മാധവി

💬 Comments

View all comments