0%

Chapter Title : രഹസ്യം [രേഖ]

Author : രേഖ Read All Parts 1.3K

ജലകണികകൾ എന്നിലേക്ക് വീഴുമ്പോഴും എന്നിൽ ആ ചിന്തകൾ മാത്രമായിരുന്നു

ഇന്നലെവരെ ജിജി എന്നു ഞാൻ വിളിച്ച അവൾ അല്ല അവൻ ആരാണ് ?

ഞാൻ അവനെ ഉണരാൻ സമയം കൊടുക്കാതെ ശബ്ദമുണ്ടാക്കാതെ വേഗം വസ്ത്രമണിഞ്ഞുകൊണ്ട് അവിടെനിന്നും ഇറങ്ങി . നേരെ എൻ്റെ ബാങ്കിലേക്ക് പോയി

എന്തുപറ്റി ഇത്രയും നേരത്തെ എന്ന് സെക്യൂരിറ്റിചേട്ടൻ ചോദിച്ചപ്പോൾ കുറച്ചു വർക്ക് തീർക്കാനുണ്ടെന്ന് കള്ളം പറഞ്ഞു എന്നും കാലത്തു മഹേഷേട്ടന് ഗുഡ് മോർണിംഗ് വിഷ് ചെയ്യുന്നതാണ് പക്ഷെ ഇന്ന് ഇതുവരെ അതിനു തോന്നുന്നില്ല . കുറ്റബോധം എന്നെ അതിന് അനുവദിക്കുന്നില്ല . പിന്നെ മനസ്സിനു കുറച്ചു ബലംകൊടുത്തുകൊണ്ട് ഞാൻ വിഷ് ചെയ്തു സാധാരണപോലെ മറുപടിയും വന്നു . രാത്രികാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു

ഉച്ചവരെ ഓരോന്നുചെയ്തു സമയം കളഞ്ഞു .ഫോൺ സൈലൻറ് മോഡിലായതിനാൽ ഞാൻ ഫോൺ വന്നതൊന്നും കണ്ടില്ല . ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ബാഗ് തുറന്നപ്പോഴാണ് മൊബൈലിൽ 7 മിസ്സ്ഡ് കാൾ . ഇല്ലാത്ത നമ്പർ ആയതിനാൽ ആരാണെന്നും അറിയില്ലല്ലോ . ഞാൻ തിരിച്ചുവിളിച്ചു നോക്കാം എന്ന് കരുതി ഒന്ന് വിളിച്ചുനോക്കി

ഞാൻ വിളിച്ചു

ഹായ് ഹിമ ...

ആരാണ്

ഞാൻ ജിജി എന്ന് പറഞ്ഞാലേ നിനക്ക് മനസ്സിലാകൂ ... അത് കേട്ടതും ഞാൻ കട്ടാക്കി ...

പിന്നെ തുടരെ തുടരെ ഫോൺ വന്നു ഞാൻ എടുത്തില്ല

അവസാനം ഒരു മെസ്സേജും ... നീ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും .. അത് വേണ്ടെങ്കിൽ എടുക്കാൻ

ഞാൻ വേറെയൊരു മാർഗ്ഗവുമില്ലാതെ അത് എടുത്തു

ഹിമ ഞാൻ പുറത്തുണ്ട് നീ

💬 Comments

View all comments