0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 540

കഴിഞ്ഞില്ല.."

അമ്മ പറയുന്ന കേട്ടു ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ നോക്കി..... അമ്മ തുടർന്നു

"ഡാ ഇത്രയും കാലം നീ അവളെ പറ്റി ആലോചിച്ചില്ല എന്നാൽ അവൾ നിന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞില്ല.....അവൾ കാരണം ആണ് നീ നാടുവിട്ടു പോയത് എന്ന് മാത്രം ആണ് അവൾ പറഞ്ഞത്.... നീ അവളെ ചതിക്കും എന്ന് അവൾ ഒരിക്കലും വിശ്വാസിച്ചിട്ടില്ല...."

അമ്മ പറയുന്ന കേട്ടു ഞാൻ ആകെ വല്ലാതെ ആയി...

"അതൊരു പാവം കൊച്ചാടാ.. കരയാൻ അല്ലാതെ ആരെയും കരയിക്കാൻ ആ കൊച്ചിന് കഴിയില്ല.... എന്റെ മോൻ അവളെ ഒരിക്കലും കരയിക്കരുത്.....

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ആ കുട്ടിയെ അവളുടെ വീട്ടുകാർ അടുപ്പിച്ചില്ല... എന്നും അവരെ വിളിക്കാൻ നോക്കും അവൾ എന്നാൽ അവർ അവളുടെ സൗണ്ട് പോലും കേൾക്കാൻ നിക്കില്ല.. അത് എന്നും കരയുന്ന കാണാം "

അമ്മ അത്രയും പറഞ്ഞപ്പോഴും എൻറെ മനസ്സ് നീറുന്നുണ്ടായിരുന്നു...... ഞാൻ കാരണം അല്ലേലും ഞാൻ നിമിത്തം അല്ലേ അവൾക്കു ഈ ഗതി വന്നത്.. എന്നെ കുറ്റബോധം വേട്ടയാടാൻ തുടങ്ങി.......

"അമ്മേ ഞാൻ എന്താ ചെയ്യേണ്ടത്..... "

"മോൻ ഇനി ഒന്നും ചെയ്യണ്ട... ആ കുട്ടി ഇപ്പോൾ നിന്റെ ഭാര്യ ആണ് അതിനെ നീ പൊന്നു പോലെ നോക്കണം..... അവളെ ഇനി കരയിക്കരുത് "

അമ്മ പറഞ്ഞപ്പോൾ എനിക്കു ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല...... അവൾ എന്റെ ഭാര്യ ആണെന് എനിക്കു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു... എന്നാലും ഞാൻ തീരുമാനിച്ചു എങ്ങനെ ആണേലും അവൾക്കു നഷ്ട്പ്പെട്ടത് എല്ലാം തിരിച്ചു കൊടുക്കണം.... അവളെ അവളുടെ വീട്ടുകാരുമായും ഒന്നിപ്പിക്കണം... അവൾക്കു എന്ത് താല്പര്യം ആണോ.. അങ്ങനെ ചെയ്യണം.. എന്തായാലും എന്റെ ഭാര്യ ആയി അവളെ നരഗിക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു......

ഞാൻ എന്റെ മനസ്സിൽ ആ വാക്കുകൾ പതിപ്പിച്ചു....

പിന്നെ കുറച്ചു നേരം അമ്മയുടെ മടിയിൽ കിടന്നു വിശപ്പ്‌ വച്ചപ്പോൾ ഞാൻ താഴെ ആഹാരം കഴിക്കാൻ ആയി പോയി.........

ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അമ്മ എല്ലാരോടും പറഞ്ഞു..... എല്ലാർക്കും അത് വിശ്വാസം ആയി എന്ന് തോന്നിയിരുന്നു.. എന്നാലും അത് എങ്ങനെ എങ്കിലും തെളിയിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു.... എനിക്കും അവൾക്കും നേരിടേണ്ടി വന്ന ചതി എന്താണെന്നു കണ്ടു പിടിക്കണം ആയിരുന്നു...

------------------------------------------

താഴെ ഫുഡ്‌ കഴിച്ചോണ്ടിരുന്നപ്പോൾ ചേട്ടൻ വന്നു എന്നോട് സംസാരിച്ചു... 3 വർഷം മുൻപ്എനിക്ക് സംസാരിക്കാൻ

💬 Comments

View all comments