0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 878

സൗണ്ട് കേട്ടതും അമ്മ അവളെ നോക്കി... അവൾ ഒന്നും അറിയാത്ത ഭാവത്തിൽ അമ്മയെ തന്നെ നോക്കി..... ഞങ്ങൾ നിൽക്കുന്നത് അവൾക്കു കാണാൻ കഴിഞ്ഞില്ല.സർവിവൽ കോളേർ അനിഞ്ഞിരിക്കുന്നത് കൊണ്ട് അവൾക്കു തല ചാരിക്കാൻ കഴിയില്ല... അത് കൊണ്ട് മുന്നിൽ നില്കുന്നവരെ മതമേ കാണാൻ കഴിയു.. ഞങ്ങൾ അവളുടെ വലതു സൈഡിൽ നീങ്ങി ആണ് നിന്നിരുന്നത് . അമ്മ ഉടൻ കണ്ണുകൾ രണ്ടും തുടച്ചിട്ടു അവളോട്‌ പറഞ്ഞു..

"മോളെ ചിന്നു..... ഇവർ നിന്നെ കാണാൻ വന്നതാ "

അവർ അതും പറഞ്ഞു ഞങ്ങളെ അവളുടെ മുന്നിലേക്ക് നിൽക്കാൻ വിളിച്ചു... ഞങ്ങൾ നീങ്ങി അവൾക്കു കാണാൻ പറ്റുന്ന രീതിയിൽ നിന്നു.. അവൾ ഞങ്ങളെ കണ്ടതും അവൾക്ക് ഒരു ഞെട്ടൽ ഉണ്ടായിരുന്നു.... കുറച്ചു നിമിഷം അവൾ ഞങ്ങളെ നോക്കി നിന്നു.. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ഞെട്ടൽ മാറി അത്ഭുതവും... ചെറു പുഞ്ചിരിയിലേക്കും വഴി മാറി

എന്നൽ അത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.... ഞങ്ങൾ അവളെ നോക്കി നിന്നു...അവൾ ഞങ്ങളോട് പറഞ്ഞു...

" ഞാൻ ഈ കൂടികഴ്ച്ച പ്രേതീക്ഷിച്ചിട്ടു ഒരു പാട് നാൾ ആയി "

അവൾ പറഞ്ഞത് എന്താണെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായില്ല... ഞാൻ മാളുവിന്റ മുഖത്തു നോക്കിയപ്പോൾ അവൾക്കും അതെ അവസ്ഥ തന്നെ.....

"നിങ്ങള്ക്ക് ഒന്നും മനസ്സിലായില്ല അല്ലേ ഗോകുൽ........?"

ഞാൻ ഇല്ല എന്നാ രീതിയിൽ തലയിട്ടി.. അവൾ അത് കണ്ടു ഒരു ചെറിയ പുഞ്ചിരി തൂകി..

"അമ്മ ഒന്ന് പുറത്തു നിക്കുമോ എനിക്കു ഇവരോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് "

"ശെരി മോളെ... നിങ്ങൾ സംസാരിക്കു.... ഞാൻ പുറത്തു നിക്കാം..."

അത് പറഞ്ഞു അമ്മ മുറിക്കു പുറത്തോട്ടു പോയി... പോയപ്പോൾ അവർ വാതിൽ ലോക്ക് ചെയ്തിട്ടു.... ഞങ്ങൾ വിനിത എന്താ പറയാൻ പോകുന്നെ എന്നാ ആകാംഷയിൽ നോക്കി നിന്നു..

"ഞാൻ 3 വർഷം മുൻപ് പ്രേതീക്ഷിച്ച കൂടി കാഴ്ച്ച ആണ് ഗോകുൽ ഇത്.... എന്നാൽ നീ വരാൻ ഇത്രയും താമസിച്ചു "

ഇപ്പോഴും അവൾ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായില്ല...

"നിന്റെ നിഗമനം ശെരിയായിരുന്നു ഗോകുൽ... നിങ്ങളെ ചതിച്ചവരിൽ ഞാനും ചേട്ടനും ഉണ്ടായിരുന്നു "

അവൾ പറഞ്ഞത് എന്റെ നിഗമനം തന്നെ ആയിരുന്നു... എന്നൽ എനിക്കു അവളോട്‌ ഇപ്പോൾ ദേഷ്യം തോന്നിയില്ല... കാരണം ചിലപ്പോൾ അവളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഉള്ള സഹദപം ആയിരിക്കാം... മാളുവും ഒന്നും മിണ്ടിയില്ല....

എന്നാൽ

💬 Comments

View all comments