0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 879

ഇവൾക്ക് എന്നോട് പക തോന്നാൻ കാരണം ഉണ്ട്..... ഒരു സാക്ഷി പറഞ്ഞതിന്റെ പേരിൽ മാളുവിനെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ തോന്നി... അവൾ പിന്നെയും തുടർന്നു...

"നിന്നോട് എനിക്കു ഇഷ്ടം ആയിരുന്നു ഗോകുൽ.... എന്നാൽ അന്ന് നീ എന്നെ അടിച്ചതിനു ശേഷം എനിക്ക് നിന്നോട് ദേഷ്യം ആയി... അതാ ഞാൻ അന്ന് നിന്നെ ചതിക്കാൻ കൂട്ട് നിന്നത്.. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല ഇവളും അതിൽ ഉൾപ്പെടും എന്ന്.. നിങ്ങളോട് ചെയ്തതിനുള്ള ശിക്ഷ ആയിരിക്കാം ഇപ്പോൾ ഉള്ള എന്റെ ഈ അവസ്ഥക്ക് കാരണം "

"ഇവളോട് ദേഷ്യം ഇല്ലേൽ പിന്നെ എന്തിനാണ് ഇവളെ ചതിച്ചത്....."

എന്റെ സംശയം ഞാൻ അവളോട്‌ ഉന്നയിച്ചു....

"ഞാൻ അറിഞ്ഞിരുന്നില്ല ഇവൾ ഇതിൽ പെടും എന്ന്.... അവർ എന്നോട് പറഞ്ഞത് നിന്നെ ഹോട്ടലിൽ വച്ചു ഉപദ്രവിക്കും എന്നു മാത്രം ആണ്.. അത് കൊണ്ടാണ് ഞാൻ ഇതിനു കൂട്ട് നിന്നത്... നിന്നോട് എനിക്കു ദേഷ്യം ഉള്ളത് കൊണ്ട ഞാൻ അന്ന് താര എന്നാ പേരിൽ വിളിച്ചു നിന്നെ ആ ഹോട്ടലിൽ എത്തിച്ചത്... എന്നാൽ അതിൽ ഇങ്ങനെ ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല "

"ഇത് നിങ്ങളുടെ പ്ലാൻ ആളായിരുന്നോ.. പിന്നെ എങ്ങനെ ആണ് ഇവളുടെ കാര്യം നീ അറിയാതെ ഇരിക്കുന്നെ?"

എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ അവളോട്‌ ചോദിച്ചു....

"ഇത് ഞങ്ങളുടെ പ്ലാൻ അല്ല...... നിന്നോട് പക ഉള്ള ഒരു 3നാമൻ ഇതിൽ ഉണ്ട്... അവന്റ പ്ലാൻ ആണ് എല്ലാം..... ഞങ്ങൾ വെറും കരുക്കൾ മാത്രം ആയിരുന്നു.."

അവർ പറഞ്ഞത് ഞാൻ ഞെട്ടളോടുകൂടി ആണ് കേട്ടത്.. ഇതിൽ ഇവർ അല്ലാതെ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം എനിക്കു വലിയ ഷോക്ക് ആയിരുന്നു.....

"എന്നോട് പക ഉള്ള ആളോ.... നീ എല്ലാം തെളിച്ചു പറ "

"പറയാം എല്ലാം "

അവൾ എല്ലാം പറയാൻ തുടങ്ങി....... ഇതെല്ലാം കേട്ടു മാളു മിണ്ടാതെ തന്നെ  നിൽക്കുക ആയിരുന്നു....

"ഡാ അന്നത്തെ ദിവസ്സം ഇല്ലേ നീ എന്നെ അടിച്ച ദിവസ്സം അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ആയിരുന്നു... അന്ന് വീട്ടിൽ വന്ന എനിക്കും ചേട്ടനും നിന്നോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു.... നിന്നോട് എങ്ങനെ എങ്കിലും പകരം ചോദിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ...... നിന്നെ തല്ലി ചത്താക്കാൻ ആയി ഞങ്ങൾ പകയോടെ കാത്തിരുന്നു.... അതിനു പറ്റിയ ഒരു അവസ്സരത്തിനു വേണ്ടി.. ഒരു ആഴ്ച

💬 Comments

View all comments