0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.2K

ഞങ്ങൾ വേണ്ടാന്ന് പറഞ്ഞു എങ്കിലും അവർ കേട്ടില്ല..

അവർ അടുക്കളയിൽ പോയി കുടിക്കാൻ ജ്യൂസ്‌ ആയി വന്നു ഞങ്ങൾക്ക് തന്നു.. ഞങ്ങൾ അത് കുടിച്ചു.. ഞാൻ ഒന്നു അടുത്ത ചുമരിൽ നോക്കിയപ്പോൾ ഒരു ഫോട്ടോ കണ്ടു ഞാൻ അങ്ങോട്ട്‌ തന്നെ നോക്കി.. എനിക്കു എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. ഞാൻ നോക്കുന്നത് കണ്ടു മാളുവും അങ്ങോട്ട് നോക്കി അവൾക്കും ഒരു വല്ലാത്ത ഭാവം ആയിരുന്നു......

ആ ഫോട്ടോ കണ്ടു സത്യത്തിൽ ഞങ്ങൾ ഞെട്ടി എന്ന് തന്നെ പറയാം.... ചുമരിൽ മലയിട്ട് തുക്കിയിരിക്കുന്ന വരുണിന്റെ ഫോട്ടോ...... എന്റെ പ്രവർത്തി എല്ലാം എന്തിനോ വേണ്ടി എന്നാ ചിന്ത ആണ് വന്നത്..

ഞങ്ങൾ രണ്ടു പേരും ഫോട്ടോ നോക്കുന്നത് അമ്മ കണ്ട് അവർ ഞങ്ങളോടായി പറഞ്ഞു.

"രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ എന്റെ മോൻ............"

അവർക്കു പറഞ്ഞു മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.. അവർ വിതുമ്പൻ തുടങ്ങി... ആവരുടെ കണ്ണുകളിൽ നിന്നും ധാര ധാര ആയി കണ്ണീർ വന്നു.... ഞങ്ങൾക്ക് എന്ത് ചെയ്യണം ഒന്നും അറിയില്ലായിരുന്നു.. ഒന്നും ചെയ്യാൻ ഞങ്ങൾ ആരും അല്ല... ആ അമ്മയുടെ കരച്ചിൽ നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു...

മാളു എണിറ്റു പോയി അമ്മയോട് എന്തൊക്കയോ പറയുന്നുണ്ട്..... എന്നാൽ അമ്മക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. അവൾ അമ്മയെ എന്തൊക്കയോ പറഞ്ഞു ആശ്വാസിപ്പിച്ചു...

ഒന്ന് കരച്ചിൽ അടങ്ങിയപ്പോൾ എന്നെ നോക്കി..എനിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു....

"നിങ്ങള്ക്ക് വിനിതയെ കാണണ്ടേ?...."

അവർ ഞങ്ങളോട് ചോദിച്ചു.... എന്നാൽ ഞങ്ങൾ രണ്ടും മൗനം ആണ്.. ഞങ്ങൾ വന്ന കാര്യം പോലും മറന്നപോലെ

💬 Comments

View all comments