Chapter Title : രമിത 5 [MR WITCHER] [Climax]
നേരത്തെ തന്നെ തീലർക്കാമായിരുന്നു... എന്റെ ഒളിച്ചോട്ടം കാരണം 3 വർഷം ആണ് അവൾക്കു നഷ്ടം ആയതു...... എന്റെ മനസ്സ് എന്റെ കയ്യിൽ നിന്നു പോയിരുന്നു...... ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ അവിടെ മരിച്ചതിനു തുല്യം ആയി നിന്നു.... എന്റെ അവസ്ഥ വിനിതയ്ക്ക് മനസ്സിലായി... അവൾ എന്നെ ദയനീയമായി നോക്കി.... അവൾ പറഞ്ഞു
"നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം... ഞാൻ കാരണം ആണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ആയതു.... അറിഞ്ഞു കൊണ്ട് അല്ലേലും രമിതയുടെ അവസ്ഥക്കും ഞാൻ ആണ് കാരണം.. അതിനുള്ള ശിക്ഷ എനിക്കു കിട്ടി.... എന്നാലും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു "
അവൾ അങ്ങനെ പറഞ്ഞതും മാളു കരഞ്ഞു കൊണ്ട് പുറത്തോട്ടു പോയി.... എനിക്കു അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു...
അവൾ പോയപ്പോൾ വിനിത എന്നോട് പറഞ്ഞു..
"നിങ്ങളെ ചതിച്ചവരെ കണ്ടെത്താൻ ആണ് നീ വന്നത്.. എന്നാൽ ഇപ്പോൾ അതിൽ ഞാൻ ഒരു ജീവശവം ആണ്....."
ഞാൻ ഒന്നും മിണ്ടിയില്ല
"നിനക്ക് നിന്നെ ചതിച്ചനെ കണ്ടെത്താൻ ഒരു അവസ്സരം ഉണ്ട്.... ചിലപ്പോൾ കണ്ടെത്താൻ കഴിയും "
അവൾ പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളെ നോക്കി
"അന്ന് നീ പോയ ഹോട്ടൽ ഇല്ലേ... ആ ഹോട്ടൽ റൂം ബുക്ക് ചെയ്തത് അവന്റ പേരിൽ ആണ്...... അവൻ പറഞ്ഞത് കള്ള പേര് ആണെങ്കിലും അവിടെ അവനു അത് സാധിക്കില്ല... അവിടെ നിന്നു നിനക്ക് എന്തേലും കിട്ടാതിരിക്കില്ല.."
അവൾ പറഞ്ഞത്അപ്പോൾ ആണ് എന്റെ മനസ്സിൽ വന്നത്... എനിക്കു ഒരിക്കലും അങ്ങനെ ഒരു സാധ്യത തോന്നിയില്ല.... ഇങ്ങനെ ഒരു ചതി ഞാൻ പ്രതീക്ഷിച്ചില്ലല്ലോ... അവൾ പറഞ്ഞത് അനുസരിച്ചു ആണേൽ ആരാണെന്നു കണ്ടു പിടിക്കാൻ പട്ടിയേക്കും...
ഞാൻ അവളുടെ റൂമിൽ നിന്നും ഇറങ്ങി നേരെ വണ്ടിയുടെ അടുത്ത് പോയി... വണ്ടിക്കു ഉള്ളിൽ അവൾ ഇരുന്നു കരയുക ആയിരുന്നു... എനിക്കു അവളെ സമാധാനിപ്പിക്കാൻ പോലും കഴിയില്ല എന്നോട് ഉള്ള പകയിൽ ഇവൾ പെട്ടു പോവുക ആയിരുന്നു... ഞാൻ അവളോട് ഒന്നും മിണ്ടാതെ തന്നെ വണ്ടി എടുത്ത്.......
വണ്ടി ഓടിക്കുമ്പോൾ എന്റെ ചിന്ത എല്ലാം വേറെ ആയിരുന്നു... എന്നോട് ദേഷ്യം ഉള്ളവരുടെ മുഖങ്ങൾ എന്റെ മുന്നിൽ വന്നു എന്നാൽ അതിൽ ആരാണെന്നു ഒരു ഉത്തരം ഇല്ലായിരുന്നു... വണ്ടി മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു... പോകുന്നവഴിയിൽ കിരണിന്റെ ഫോണിൽ വിളിച്ചു എങ്കിലും അത് കിട്ടിയില്ല...
മാളു ഇപ്പോഴും കാറിൽ
💬 Comments
View all comments