0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 882

കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു... എനിക്കു അവളോട്‌ സംസാരിക്കാൻ തന്നെ ഭയം ആയിരുന്നു... അവൾ എങ്ങനെ പ്രതികരിക്കും അവളുടെ മനസ്സികാവസ്ഥ എങ്ങനെ ആയിരിക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു.....

ഒന്നു രണ്ടു വട്ടം വണ്ടി പാളിയപ്പോൾ ഞാൻ മനസ്സിലായി ഇന്ന് ഈ മനസ്സികാവസ്ഥയിൽ വണ്ടി ഒട്ടിക്കാൻ കഴിയില്ല എന്ന്.. ഞാൻ എവിടേലും രാത്രി സ്റ്റേ ചെയ്തിട്ടു പോകാം എന്ന് കരുതി... അവളോട്‌ പറഞ്ഞപ്പോൾ അവൾ മൗനം മാത്രം ആയിരുന്നു... ഞാൻ ഒരു ഹോട്ടലിൽ റൂം എടുത്തു...... രണ്ടു റൂം എടുക്കാം എന്നു കരുതിയതാണ് അവളുടെ അവസ്ഥ എന്താന്ന് അറിയാത്തോണ്ട് ഒന്ന് എടുത്തു....

ഞങ്ങൾ റൂമിൽ എത്തി അവൾക്കും എനിക്കും രാത്രി ഇടാൻ ഉള്ള ഡ്രസ്സ്‌ ഞാൻ വാങ്ങി കൊടുത്തോട്ടു ഞാൻ പുറത്തു പോയി ഫുഡ്‌ വാങ്ങി... റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്നു.. നല്ല ക്ഷീണം അവൾക്കു ഉണ്ടായിരുന്നു...... ഞാൻ ആഹാരം കഴിക്കാൻ അവളെ വിളിച്ചു എങ്കിലും അവൾ  എണീറ്റില്ല..

ഒന്നുരണ്ടു വട്ടം വിളിച്ചിട്ടും എനിക്കതോണ്ട് ഞാൻ പിന്നെ വിളിക്കാനും നിന്നില്ല... ഞാൻ ചേട്ടനെ വിളിച്ചു നാളെ വരു എന്നാ കാര്യം പറഞ്ഞു..... ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഞാനും വന്നു കിടന്നു... എന്നാൽ എന്നിലെ കുറ്റബോധം കാരണം എനിക്കു ഉറങ്ങാൻ സാധിച്ചില്ല.... ഞാൻ തലയണയിൽ മുഖം പുഴ്ത്തി കിടന്നു.. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്റെ മനസ്സു മുഴുവൻ കുറ്റബോധം നിറഞ്ഞിരുന്നു..... എന്നാൽ ഇത് ചെയ്തവനോടുള്ള അടങ്ങാത്ത പകയും..... ഇതെല്ലാം ആലോചിച്ചു ഞാൻ എപ്പോഴാ ഉറങ്ങി പോയി................

>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞങ്ങൾ രാവിലെ തന്നെ തിരിച്ചു വീട്ടിലേക്കു ഉച്ചയോടു അടുത്ത് ഞങ്ങൾ വീട്ടിൽ എത്തി... വരുന്ന വഴിയിലും അവൾ ഒന്നും തന്നെ മിണ്ടാൻ  കൂട്ടായാക്കിയില്ല എന്നെ ഒന്ന്  നോക്കുക പോലും ചെയ്യാതെ അവൾ  പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.... എനിക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..... ഇന്നലെ വിനിതയിൽ നിന്നു എല്ലാം കേട്ടപ്പോൾ  അവളുടെ മനസ്സിൽ അവളുടെ ജീവിതം തകർക്കാൻ കാരണം ഞാൻ ആണെന്ന് അവൾ ഉറപ്പിച്ചു കാണാം.... അവൾക്കു എന്നോട് വെറുപ്പാണ് എന്ന് ഞാൻ നിഴ്ചയിച്ചു....

വീട്ടിൽ എത്തിയത് ഒന്നും പറയാതെ തന്നെ അവൾ അഗത്തു കയറി പോയി... അമ്മ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല... അവൾ വിഷമിച്ചു പോകുന്ന കണ്ടു അമ്മ എന്നോട് കാര്യം തിരക്കി.. ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിയുമ്പോൾ അമ്മ എന്നെ

💬 Comments

View all comments