Chapter Title : രമിത 5 [MR WITCHER] [Climax]
കുറ്റപെടുത്തും എന്നാണ് ഞാൻ കരുതിയത് എന്നാൽ
"മോനെ ഇപ്പോൾ നീ അറിയാതെ ആണേലും നിന്റെ പ്രവർത്തികൾ കൊണ്ടാണ് അവൾക്കു ഈ ഗതി വന്നത്.... എന്റെ മോൻ കാരണം ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല.... മോൻ ഇതിന്റ പിന്നിൽ ഉള്ള ആളെ കണ്ടെത്തി ആ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി സത്യം പറയിക്കണം..... അവളെ ഒരിക്കലും ഒരു മോശപ്പെട്ട കുട്ടി ആയി ആരും കാണാൻ പാടില്ല.. മോനെ അമ്മക്ക് വേണ്ടി ഇത് ചെയ്യണം..."
"ഞാൻ ചെയ്യും അമ്മേ.... അവളെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും കരയാൻ സമ്മതിക്കില്ല... അവൾക്കു എന്താണോ ആഗ്രഹം ഏത് പോലെ ചെയ്‌ക്കും ഞാൻ "
ഞാൻ അതും പറഞ്ഞു പുറത്തോട്ടു പോയി..... ഇന്നലെ കിരണിനെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ഞാൻ അവനെ വിളിച്ചു.. അവനോട് നടന്ന കാര്യം എല്ലാം പറഞ്ഞു.. ഹോട്ടലിൽ പോയി അന്നെഷിക്കുന്ന കാര്യം പറഞ്ഞു... അത് അവൻ ഇല്ലാതെ പറ്റത്തില്ല... പോലീസ് ചോദിച്ചാൽ മാത്രമേ അവർ ഡീറ്റൈൽ തരുക ഒള്ളു...
എന്നാൽ അവൻ ഇന്ന് സ്ഥലത്തില്ല നാളെ രാവിലെ അവൻ എത്തും എന്നാണ് പറഞ്ഞത്... അവൻ വന്നിട്ട് നാളെ പോയി അന്നെഷിക്കാം എന്ന് അവൻ പറഞ്ഞു....
അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ പോയി... വൈകുന്നേരം ചേട്ടനോടും ചേട്ടത്തിയോടും എല്ലാം കാര്യം പറഞ്ഞു.. അവർ പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞത് തന്നെ ആണ് അവർക്കും പറയാൻ ഉള്ളത്.... എനിക്കു ഇപ്പോൾ ആ ഒരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നതു.... രാത്രി അത്താഴം കഴിക്കാൻ പോലും കഴിഞ്ഞില്ല... ഒറ്റ ലക്ഷ്യം മാത്രം.... നാളെ എങ്ങനെ എങ്കിലും ആയാൽ മതി എന്ന് ആയിരുന്നു എന്റെ ഉള്ളിൽ...
എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ ദേഷ്യത്തെ എല്ലാം നാളെ പുറത്തു വിടാൻ ഉള്ള സമയം ആയിരുന്നു...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഞാനും കിരണും രാവിലെ തന്നെ ഹോട്ടൽ രാജധാനി യിൽ എത്തി..... റിസപ്ഷൻ നോക്കി ഞങ്ങൾ പൊക്കൊണ്ടിരുന്നു.. അവൻ പോലീസ് യൂണിഫോം അല്ലാതെ സാധാ വേഷത്തിൽ ആയിരുന്നു.. ഞങ്ങൾ നേരെ റിസപ്ഷൻ നിൽ ചെന്ന് കാര്യം പറഞ്ഞു... ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു...
എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട് മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു പറഞ്ഞു അവർ ഞങ്ങളെ
💬 Comments
View all comments