Chapter Title : രമിത 5 [MR WITCHER] [Climax]
കേട്ടത്.. ഇതിൽ ഇവർ അല്ലാതെ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം എനിക്കു വലിയ ഷോക്ക് ആയിരുന്നു.....
"എന്നോട് പക ഉള്ള ആളോ.... നീ എല്ലാം തെളിച്ചു പറ "
"പറയാം എല്ലാം "
അവൾ എല്ലാം പറയാൻ തുടങ്ങി....... ഇതെല്ലാം കേട്ടു മാളു മിണ്ടാതെ തന്നെ നിൽക്കുക ആയിരുന്നു....
"ഡാ അന്നത്തെ ദിവസ്സം ഇല്ലേ നീ എന്നെ അടിച്ച ദിവസ്സം അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ആയിരുന്നു... അന്ന് വീട്ടിൽ വന്ന എനിക്കും ചേട്ടനും നിന്നോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു.... നിന്നോട് എങ്ങനെ എങ്കിലും പകരം ചോദിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ...... നിന്നെ തല്ലി ചത്താക്കാൻ ആയി ഞങ്ങൾ പകയോടെ കാത്തിരുന്നു.... അതിനു പറ്റിയ ഒരു അവസ്സരത്തിനു വേണ്ടി.. ഒരു ആഴ്ച കഴിഞ്ഞതും ഞങ്ങൾക്ക് ഒരു കാൾ വന്നു.. ഞങ്ങൾ രണ്ടുപേരെയും ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു കാൾ....അവന്റ പേര് രാജീവ് എന്നാണ് അവൻ പറഞ്ഞത്... നിനക്ക് അറിയാമോ? "
ഞാൻ ഒന്ന് ആലോചിച്ചു നോക്കി രാജീവ് എന്ന് പേരുള്ള ആരെയും എനിക്കു അറിയില്ലായിരുന്നു
"എനിക്കു അങ്ങനെ ഒരു പേരുള്ള ആരെയും പരിചയം ഇല്ല "
"ചിലപ്പോൾ കള്ള പേരും ആകാം............."
അവൾ തുടർന്നു പറഞ്ഞു
"അവൻ പറഞ്ഞത് പോലെ ഞങ്ങൾ പാർക്കിൽ അവനുവേണ്ടി കാത്തിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു... രാജീവ് എന്നാ പേര് പറഞ്ഞു... എന്നിട്ട് അവൻ പറഞ്ഞു അവനു ഞങ്ങളും നീയും ആയുള്ള പ്രശ്നം എല്ലാം അറിഞ്ഞു..... അവനും നിന്നോട് ഒരു പ്രതികാരം ഉണ്ട്.... ഞങ്ങൾക്ക് നിന്നോട്
💬 Comments
View all comments