0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 3.2K

ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു... പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക്‌ ഇട്ടു.... വണ്ടി പെട്ടന്ന് നിന്നു... ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ..... എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..

. . . അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു... ഒരാൾ പുറത്ത് ഇറങ്ങി.....

പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി.. ഞാൻ മാത്രം അല്ല മാളുവും...

എന്റെ കണ്ണുകൾക്ക്‌ വിശ്വാസിക്കാൻ പറ്റുന്നില്ലായിരുന്നു ആ ആളെ കണ്ടു അവൻ നടന്നു എന്റെ അടുത്ത് വന്നു

"എടാ ഗോകുലേ...."

"അളിയാ കിരണേ.... നീ സബ് ഇൻസ്‌പെക്ടർ ആണോ?

കുറെ നാളുകൾക്കു ശേഷം അവനെ കണ്ടപ്പോൾ എനിക്കു സന്തോഷം ആയി.. അവൻ വന്നു എന്നെ കെട്ടിപിടിച്ചു സന്തോഷം പങ്കു വച്ചു.... അവനു പോലീസ് ഇൽ ജോലി കിട്ടി എന്നത് വലിയ അത്ഭുതം ആയിരുന്നു...

"ഡാ നീ 3 വർഷം ആയിട്ട് എവിടെ ആയിരുന്നു... ആ പ്രശ്നം നടന്നതിന്റെ പിറ്റേന്ന് ഞാൻ കാര്യം അറിഞ്ഞത്. ഞാൻ അന്ന് തന്നെ നിന്റെ വീട്ടിൽ വന്നിരുന്നു അപ്പോഴാ നീ നാടുവിട്ട കാര്യം അറിഞ്ഞത് "

"പെട്ടുപോയെടാ....... ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ലന്ന് പറഞ്ഞിട്ട് ആരും വിശ്വാസശിച്ചില്ല..."

"ആ പ്രേശ്നത്തെ കാലും എനിക്കു ഷോക്ക് ആയതു നീ നാടുവിട്ടതാ.... നീ ഇങ്ങനെ ആയിരുന്നോ എന്ത് പ്രശ്നം ഉണ്ടേലും നേരിടുന്ന ആൾ ആയിരുന്നല്ലോ നീ.... എന്ത്

💬 Comments

View all comments