Chapter Title : രമിത 5 [MR WITCHER] [Climax]
പക ഉള്ള ആരോ ചെയ്തതാ..... എനിക്കു ഒരുപാട് ശത്രുക്കൾ ഉണ്ട്... എന്നാൽ എന്നനോടും ഇവളോടും ഒരുപോലെ ശത്രുത ഉള്ള രണ്ടുപേരെ ഒള്ളു....."
ഞാൻ പറയുന്ന കേട്ടു മാളുവും കിരണും എന്നെ തന്നെ നോക്കി നിന്നു... ഞാൻ എന്ത് പറയാൻ പോകുന്നു എന്നാ ആകാംഷ അവർക്കു ഉണ്ടായിരുന്നു....
"വരുണും വിനിതയും "
ഞാൻ പറയുന്ന കേട്ടു അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു....
"ശെരി ആയിരിക്കും ഡാ..... അവർക്കേ നിങ്ങളോട് പക കാണാൻ ചാൻസ് ഉള്ളു.... നമുക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയല്ലോ...."
"പക്ഷെ ഡാ അവർ എവിടെ ആണെന്ന് അറിയില്ല...... അവരുടെ വീട് പോലും അറിയില്ല.... ഒരു തെളിവും ഇല്ല പിന്നെ എങ്ങനെ അവരോടു ചെന്ന് ചോദിക്കും "
"ഡാ അതൊക്കെ നമുക്ക് നോക്കാം.... വീട് ഓകെ ഞാൻ കണ്ടു പിടിച്ചു തരാം.... ഞാൻ ഒരു സബ് ഇൻസ്‌പെക്ടർ ആണെന്ന് നീ മറക്കരുത്... ആദ്യം നമുക്ക് അവരെ ലോക്കറ്റു ചെയ്യാം ബാക്കി പിന്നെ "
"ശെരിയാടാ....."
പിന്നെയും ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നമ്പറും വാങ്ങി പിരിഞ്ഞു. അവൻ പോയപ്പോൾ ഞങ്ങൾ കാർ എടുത്തു വീട്ടിലോട്ട് പോയി... പോകുന്ന വഴി ഹോട്ടലിൽ കയറി ആഹാരവും കഴിച്ചു... വീട്ടിലേക്കു പാഴ്സ്സൽ വാങ്ങി....
കഴിക്കുമ്പോഴും പോകുന്ന വഴിയിലും അവൾ എന്നോട് ഒന്നും മിണ്ടിയില്ല.... അവൾക്കു വീട്ടുകാരുടെ പ്രതികരണത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു... ഞാനും കൂടുതൽ സംസാരിച്ചു അവളെ ബുദ്ധിമുട്ടിക്കാൻ പോയില്ല......
...............................................................
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ 5 മണി ആയിരുന്നു... ഞങ്ങളെ കാത്തു അമ്മയും ചേട്ടത്തിയും ഹാളിൽ ഇരുന്നു... വന്ന ഉടനെ അവൾ ഒന്നും മിണ്ടാതെ സ്റ്റെപ് കയറി റൂമിലോട്ടു പോയി. അവൾ പോകുന്ന കണ്ടു അമ്മയും ചേട്ടത്തിയും നോക്കി നിന്നു.. എന്നിട്ട് എന്നോട് കാര്യം തിരക്കി....
ഞാൻ അവളുടെ വീട്ടിൽ ഉണ്ടായതും കിരണിനെ കണ്ടതും എല്ലാം അവരോടു പറഞ്ഞു... ഞാൻ പറഞ്ഞു കഴിഞ്ഞതും ചേട്ടത്തി എണിറ്റു അവളെ കാണാൻ പോയി ഞാൻ അമ്മയുടെ മടിയിൽ കയറി കിടന്നു... അമ്മ എന്നെ തലയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു..
അന്നത്തെ ദിവസ്സം വലിയ പ്രേതെകതകൾ ഒന്നും ഇല്ലാതെ പോയി.
പിന്നിടുള്ള ദിവസ്സങ്ങളിൽ രമിത പഴയതു പോലെ തന്നെ നടന്നു... വീട്ടിൽ ബാക്കി എല്ലാരോടും അവൾ നന്നായി അടുത്ത് എങ്കിലും എന്നോട് ഒരു അകലം പാലിച്ചു തന്നെ നിന്നു.. അവളെക്കാൾ ഞാൻ അകലം പാലിച്ചു എന്ന്
💬 Comments
View all comments