0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 871

തന്നെ പറയാം..

അവളോട്‌ കൂടുതൽ അടുത്താൽ അവൾ പോകുന്നത് താങ്ങാൻ പറ്റില്ല അത് കൊണ്ട് അവളോട്‌ ഉള്ള ഇഷ്ടം ഞാൻ പുറത്തു വരുത്താതെ ഉള്ളിൽ തന്നെ തളച്ചു....

അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഫുഡ്‌ എല്ലാം കഴിച്ചു ബെഡിൽ ഇരിക്കുമ്പോൾ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ മിന്നുവിന്റ വീഡിയോ കാൾ ആണ്..

"ഹായ് മിന്നു കുട്ടി..... "

"ചേട്ടാ.... നാട്ടിൽ പോയ ശേഷം നമ്മളെ ഒക്കെ മറന്നോ..... "

"നിന്നെ അങ്ങനെ മറക്കാൻ പറ്റുമോടി നീ എന്റെ ചക്കര അല്ലേ "

ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മാളു മുറിയിൽ കയറി വന്നു... ഞാൻ അങ്ങോട്ട്‌ നോക്കാൻ പോയില്ല ഞാൻ മിന്നുവിനോട് തന്നെ സംസാരിച്ചു ഇരുന്നു "

"ചേട്ടാ നാട്ടിൽ പോയി ഭാര്യയെ ഒക്കെ കണ്ടപ്പോൾ ഈ എന്നെ ഒക്കെ മറന്നു അല്ലേ "

പെട്ടന്ന് അവൾ പറഞ്ഞത് കേട്ടു ഞാൻ വല്ലാതെ ആയി... ഞാൻ നോക്കിയപ്പോൾ മാളുവും എന്നെ നോക്കികൊണ്ട്‌ നിക്കുന്നു... അവൾ കേട്ടു എന്ന് ഉറപ്പായി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ നിന്നു

"ഹേലോ......... ഹലോ.....

അവൾ വിളിച്ചു കൂവിയപ്പോൾ ആണ് ഞാൻ തിരിച്ചു ഫോണിൽ നോക്കിയത്...

"എന്താ മാഷേ.... പോയ......"

"ഇല്ലെടി നീ പറഞ്ഞോ..... "

ഞാൻ രമിതയെ നോക്കാതെ അവളോട്‌ പറഞ്ഞു..

"പറ ചേട്ടാ ഭാര്യ എന്ത് പറയുന്നു..."

അവൾ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു... ഞാൻ ഒളി കണ്ണിട്ടു മാളൂനെ നോക്കിയപ്പോൾ അവളും എന്നെ നോക്കിയത് ആ സമയത്തു ആണ്... ഞാൻ പെട്ടന്ന് നോട്ടം മാറ്റി.... ഞാൻ വിഷയം മാറ്റാൻ ആയി. മിന്നുവിനോട് ചോദിച്ചു...

"മിന്നു.. അക്കൗണ്ട്സ് വെരിഫിക്കേഷന് ആള് വന്നോ... അക്കൗണ്ട് എല്ലാം നോക്കിയോ... വേറെ വർക്ക്‌ എല്ലാം എങ്ങനെ പോകുന്നു.."

"വർക്ക്‌ ഒക്കെ നന്നായിട്ടു പോകുന്നു ചേട്ടാ..... ചേട്ടൻ ഇല്ലാത്തതിന്റെ ഒരു ബോറടിയെ ഒള്ളു... ബാക്കി ഓഫീസിൽ എല്ലാം നന്നയിട്ട് പോകുന്നു "

പിന്നെയും അവളോട്‌ എന്തൊക്കയോ സംസാരിച്ചു സമയം പോയി... മാളു ഇതിനിടക്ക്‌ കുളിച്ചു ഒക്കെ കഴിഞ്ഞു വന്നു കിടന്നു.. ഇടയ്ക്കു ഇടയ്ക്കു അവൾ എന്നെ നോക്കുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. കുറെ കഴിഞ്ഞു ഞാനും ഉറങ്ങി...

.......................

അടുത്ത ദിവസ്സവും പതിവുപോലെ കടന്നു പോയി... വൈകിട്ട് വരെ കല്യാണിയെയും കളിപ്പിച്ചു ഞാൻ വീട്ടിൽ ഇരുന്നു.. ചേട്ടത്തി വന്നപ്പോൾ ചായയും

💬 Comments

View all comments