0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 904

കിടന്നപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു....

................................................................

അടുത്ത ദിവസ്സം എല്ലാരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു.. ചേട്ടനും ചേട്ടത്തിയും ഒന്നും ജോലി ഇല്ലായിരുന്നു..... ഞാൻ രാവിലെ തന്നെ കല്യാണിയുടെ കൂടെ സമയം ചിലവഴിച്ചു പോയി... അവളുടെ ഓരോ കളികളും ചിരിയും ഒക്കെ കാണുമ്പോൾ എന്റെ മനസ്സിലെ വീർപ്പു മുട്ടൽ എനിക്കു കുറഞ്ഞു വന്നു..... ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറത്തു ഒക്കെ നടന്നു... ചേട്ടൻ ഇടയ്ക്കു വന്നു ഇനി കിച്ചുവും ആയി പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാത്തിനും ഓക്കേ പറഞ്ഞു അങ്ങനെ നിന്നു....

കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റ ഗേറ്റ് കടന്നു ഒരു കാർ വന്നു.... ഞാൻ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത കാർ.. ഞാൻ കല്യാണിയെയും കൊണ്ട് അങ്ങോട്ട്‌ നടന്നു.. നോക്കുമ്പോൾ മാളുവിന്റെ അച്ഛനും അമ്മയും കാറിൽ നിന്നു ഇറങ്ങി...... എനിക്കു അവരെ കണ്ടപ്പോൾ വല്ലാതെ ആയി എന്നാലും ഞാൻ അത് പ്രകടിപ്പിക്കാൻ നിന്നില്ല.. ഞാൻ അവരുടെ അടുത്ത് പോയപ്പോൾ അവർ എന്റെ മുഖത്തു നോക്കി ചിരിച്ചു.... ഞാനും ചെറിയ രീതിയിൽ ചിരിച്ചു..

വീടിന്റെ ഉള്ളിൽ നിന്നു മാളു ഓടി വന്നു അവളുടെ അമ്മയെ കെട്ടിപിടിച്ചു... അവർ രണ്ടുപേരും പരസ്പരം കരയാൻ തുടങ്ങി... അവളുടെ അച്ഛനും അവളോട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു... എന്റെ അമ്മയും ചേട്ടത്തിയും എല്ലാരും കൂടി അങ്ങോട്ട്‌ വന്നു അവരെ വീടിന്റെ ഉള്ളിൽ വിളിച്ചു കൊണ്ട് പോയി... ഞാനും അവരുടെ ഒപ്പം പോയി.... അവർ എന്തൊക്കയോ വിശേഷം പരസ്പരം പറയുന്നുണ്ട്......ഇടയ്ക്കു അവർ മാളുവിനെ ഇന്ന് വീട്ടിൽ കൊണ്ട് പോകട്ടെ എന്ന് അമ്മയോട് ചോദിച്ചു... എന്നാൽ അമ്മ ഉത്തരം പറയാതെ എന്നെ ഒന്നു നോക്കുക മാത്രം ആണ് ചെയ്തത്.. ഞാനും ഒന്നും പറയാൻ കഴിയാതെ ഒന്നു ചിരിച്ചു.....ചേട്ടത്തി ചായയും ആയി അടുക്കളയിൽ നിന്നു വന്നു എല്ലാർക്കും കൊടുത്തു... എനിക്കു ചായ നീട്ടിയപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞു....

"എന്തടാ എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ..."

എന്റെ മുഖം കണ്ടിട്ട് ചേട്ടത്തി എന്നോട് ചോദിച്ചു...

"ഒന്നും ഇല്ല ചേട്ടത്തി....."

"അല്ല നിന്നെ കണ്ടപ്പോൾ അങ്ങനെ

💬 Comments

View all comments