Chapter Title : രമിത 5 [MR WITCHER] [Climax]
ഒന്നും തിരിച്ചു പറയാൻ നിന്നില്ല...... അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി എന്നാൽ അമ്മ എന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി...
എന്നാൽ എനിക്കു ഒന്നും കഴിക്കാൻ തോന്നിയില്ല.. മനസിൽ പിന്നെയും ഓരോ ചോദ്യങ്ങൾ വന്നു കൊണ്ടിരിന്നു...... ഞാൻ ഒരു ചപ്പാത്തിയുടെ പകുതി മാത്രം കഴിച്ചു.. എണിറ്റു മുറിയിൽ പോയി.. മാളു വരുന്നതിനു മുൻപ് ഉറങ്ങണം എന്നായിരുന്നു എന്റെ പ്ലാൻ.. ഞാൻ പെട്ടന്ന് ഒരു കുളി പാസ്സ് ആക്കി.. കയറി കിടന്നു.. എന്നാൽ മനസ്സിലെ കാലുഷിത അവസ്ഥ കാരണം എനിക്കു ഉറക്കം വന്നില്ല... ഞാൻ കണ്ണും അടച്ചു ഉറങ്ങാൻ ശ്രെമിച്ചു.... എന്നാൽ നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല..
ഒരു പാട് നേരം കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എന്നാൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല..... അപ്പോൾ തന്നെ വാതിലിനു അടുത്ത് ഒരു അനക്കം കേട്ടു... ഞാൻ കണ്ണ് അടച്ചു ഉറങ്ങിയാ പോലെ കിടന്നു..... അവൾ വന്നു കുളിക്കാൻ കയറിയ തക്കം നോക്കി ഞാൻ എണിറ്റു ബലക്കണിയിൽ പോയി നിന്നു.. കുറെ നേരം അവിടെ നിന്നു..... റോഡിൽ ഉള്ള പോസ്റ്റിലെ ലൈറ്റ് നോക്കി നിന്നു.... അതിലെ വെട്ടത്തിന് ചുറ്റും പറക്കുന്ന പ്രാണികളെ ഞാൻ നോക്കി നിന്നു സമയം കളഞ്ഞു...
കുളിച്ചു ഇറങ്ങിയപ്പോൾ എന്നെ കട്ടിലിൽ കാണാതെ അവൾ ബാൽക്കണിയിൽ വന്നു..
"കിടക്കുന്നില്ലേ "
അവൾ എന്റെ പുറകെ വന്നു ചോദിച്ചു.... അവൾ ചോദിച്ചപ്പോൾ ആണ് അവൾ വന്നത് ഞാൻ ശ്രെദ്ധിക്കുന്നത്....
"കിടന്നിട്ട് ഉറക്കം വരുന്നില്ല..... മാളു പോയി കിടന്നോ.."
ഞാൻ അവളോട് പോയി കിടക്കാൻ പറഞ്ഞു ഞാൻ അവിടെ തന്നെ നിന്നു... കുറച്ചു കഴിഞ്ഞു അവൾ മടങ്ങിപോയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നും താഴെക്കി പോയി... ഹാളിൽ ലൈറ്റ് എല്ലാം അണഞ്ഞു കിടന്നിരുന്നു.. എല്ലാരും ഉറക്കം ആയി എന്ന് എനിക്കു മനസ്സിലായി..
ഞാൻ നേരെ സോഫയിൽ പോയി കിടന്നു.. അമ്മ ഇപ്പോൾ ഹാളിൽ വരല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന...... വന്നാൽ എന്നെ തിരിച്ചു മുകളിൽ കയറ്റും... ഞാൻ സോഫയിൽ ചുരുണ്ടു കൂടി കിടന്നു.... കുറെ സമയം
💬 Comments
View all comments