Chapter Title : രമിത 5 [MR WITCHER] [Climax]
തന്നു...
"മാളു....... എന്നോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് അവൻ നിന്നെയും ഇതിൽ കരുവാക്കിയത്..... അതിനു ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.... "
ഞാൻ അവളോട് അത്രയും പറഞ്ഞു... മുറിയിൽ നിന്നു ഇറങ്ങി പോയി.... എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായിരുന്നു എന്നാൽ ഒരു വിഷമവും എന്നെ ബാധിച്ചു... ഈ ഇത്രയും നാൾ എന്റെ കൂടെ വീട്ടിൽ ഉണ്ടായിരുന്ന അവൾ ചിലപ്പോൾ ഇനി മുതൽ ഉണ്ടാകണം എന്നില്ല... എപ്പോഴാണ് എന്റെ ഉള്ളിൽ അവൾ കയറിക്കൊടിയത് എന്ന് പിടിയില്ല...... അവളുടെ അച്ഛനും അമ്മയും വന്നു വിളിച്ചാൽ അവൾ പോകും അവരുടെ കൂടെ.. അവളും അതാകും ആഗ്രഹിക്കുന്നത്...... തന്റെ കൂടെ അവൾ ഇത്രയും നാൾ അവൾ ഉണ്ടയിരുന്നതു അവൾക്കു വേറെ വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ടാകും...
എന്നാൽ എനിക്കു അവളെ പിരിയാൻ കഴിയുമോ... അറിയാതെ ആണേലും ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ... അവൾ എന്റെ ഭാര്യ അല്ലേ... ഞാൻ എപ്പോൾ ആണ് അവളെ ഇഷ്ടപെട്ടത്.... അതോ അവളോട് ഉള്ളത് സഹതാപം ആയിരുന്നോ... എന്റെ മനസ്സിൽ ഓരോ ചിന്തകൾ അങ്ങനെ വന്നു കൊണ്ടിരുന്നു... മനസ്സിൽ ഓരോ കാര്യങ്ങൾ കാരണം ഒരു യുദ്ധം തന്നെ ഉണ്ടായി എന്നു വേണമെങ്കിൽ പറയാം... അവസാനം എന്റെ മനസ്സ് എനിക്കു ഒരു ഉത്തരം തന്നു
അതെ.... അവളെ ഞാൻ പ്രേമിക്കുന്നു.... അവൾ എന്റെ ജീവന്റെ പാതിയാണ്.......
എന്നാൽ അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിലോ... അവൾ ഇതുവരെ അതിന് ഒരു സൂചന പോലും തന്നില്ലല്ലോ.... എന്റെ ഇഷ്ടം അവൾക്കു മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.. അവൾക്കു നല്ല ഒരു ജീവിതം ഇനിയും കാത്തിരിക്കുന്നു...
എന്തൊക്കയോ ആലോചിച്ചു..... ഞാൻ വീടിന്റെ പുറത്തു എത്തി... എന്നാൽ എന്റെ ആകെ വല്ലാതെ ആയിരുന്നു.. വീട്ടിൽ നിന്നാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ നേരെ ബൈക്ക് എടുത്തു എങ്ങോട്ടെന്നില്ലാതെ പോയി........ കുറെ നേരം പാർക്കിൽ ഒക്കെ പോയിരുന്നു..
പിന്നെ രാത്രി ഒരു 9 മണി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.. അമ്മയുടെ വായിൽ നിന്നു കുറെ കേട്ടു എങ്കിലും.. ഞാൻ
💬 Comments
View all comments